സു​രേ​ഷ് ഗോ​പി​ക്ക് ആ​ല​പ്പു​ഴ ബീ​ച്ച് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ങ്ങ​നെ ധൈ​ര്യം വ​ന്നു? ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്? ബാ​ന​റി​ൽ കെ. ​സി​യു​ടെ ഫോ​ട്ടോ വ​ലു​ത്, ത​ന്‍റെ ചി​ത്രം ചെ​റു​താ​ക്കി; സു​ധാ​ക​ര​ന് അ​തൃ​പ്തി

ആ​ല​പ്പു​ഴ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. കേ​ന്ദ്ര ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ അ​വ​ലോ​ക​ന​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷ് ഗോ​പി ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യി​രു​ന്നു. ആ​രെ​യും അ​റി​യി​ക്കാ​തെ​യു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​ന​മാ​ണ് സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​ത്.

ആ​ല​പ്പു​ഴ ബീ​ച്ച് സ​ന്ദ​ർ​ശി​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്ക് എ​ങ്ങ​നെ ധൈ​ര്യം വ​ന്നു​വെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്റെ ചോ​ദ്യം. ത​ന്റെ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത് ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും മ​റ്റൊ​രു എം​എ​ൽ​എ​യാ​യ എ.​ഡി. തോ​മ​സി​നെ​പ്പോ​ലും വി​വ​രം ധ​രി​പ്പി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​ർ​ക്കും എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ​യെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി കേ​ര​ളോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം. ഉ​ദ്ഘാ​ട​ക​നാ​യ ത​ന്‍റെ ഫോ​ട്ടോ ചെ​റു​താ​ക്കി വെ​ച്ചു​വെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ ഫോ​ട്ടോ​യ്ക്ക് വ​ലു​പ്പം കൂ​ടി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​നം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. ബാ​ന​റി​ൽ ഫോ​ട്ടോ വ​ച്ച് ആ​രും വ​ലു​താ​കേ​ണ്ട. സം​ഘാ​ട​ക​ർ വൃ​ത്തി​കേ​ട് കാ​ണി​ക്ക​രു​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment