അടഞ്ഞുകിടന്ന വീട്ടിൽ മോഷണം; ര​ണ്ടു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​നും നഷ്ടപ്പെട്ടു; അന്വേഷണം തുടങ്ങി

അ​മ്പ​ല​പ്പു​ഴ: അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽനി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​ന്‍റെ ആ​ഭ​ര​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നീ​ർ​ക്കു​ന്നം ബാ​ല​വി​ഹാ​റി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​രേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഇ​വ​ർ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സു​രേ​ഷ് ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ വാ​തി​ൽ തു​റ​ന്ന് വ​സ്ത്ര​ങ്ങ​ൾ വാ​രി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്ന മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പ​ണ​വും ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ​ള​യും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.

പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നേ​ത്തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment