വള്ളികുന്നത്ത് ജുവലറിയിലും ബേക്കറിയിലും കവർച്ച; മോഷണസംഘം കുടുങ്ങിയത് സിസി ടിവിയിൽ; സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ


കാ​യം​കു​ളം: വ​ള്ളി​കു​ന്നം ചു​നാ​ട് തെ​ക്കേ ജം​ഗ്ഷ​നി​ലെ ജുവ​ല​റി​യി​ലും ബേ​ക്ക​റി​യി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ സം​ഘ​ത്തെ വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി കാ​രൂ​ർ​ക്ക​ട​വ് മീ​തു​ഭ​വ​ന​ത്തി​ൽ നി​ഥി​ൻ ,വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം തോ​ട്ടി​ങ്ക​ല്‍ കി​ഴ​ക്ക​തി​ല്‍ സ​ജി​ലേ​ഷ്, എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി താ​ന്നി​ക്ക​ൽ സ​ലി​ലി​ന്‍റെ ഭാ​ര്യ പ്രീ​ത, തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റും​മൂ​ട് പൂ​വ​ൻ വി​ള​വ​ത്ത് ഷി​ബു​വി​ന്‍റെ ഭാ​ര്യ അ​നു എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ എ​സ് പി ​ആ​ര്‍. ജോ​സ് വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി .​മി​ഥു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ച​യോ​ടെ ചു​നാ​ട് തെ​ക്കേ ജം​ഗ്‌​ഷ​നി​ലെ ജാ​സ്മി​ൻ ജുവ​ല​റി​യു​ടെ ഷ​ട്ട​ര്‍ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മീ​പ​ത്തെ സി​റ്റി​ബേ​ക്ക​റി കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​

ക​ട​ക​ളി​ലെ സി ​സിടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ഞ്ചാംകു​റ്റി ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത് . ഗ്യാ​സ് ക​ട്ട​റു​ക​ളും ഒ​ക്സി​ജ​ന്‍ സി​ല​ണ്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വെ​ള്ള ടാറ്റ കാ​റി​ലാ​ണ് സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം എ​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ​ക്കുറി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​തും പോ​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു.​ എ​സ് ഐ ​അ​ൻ​വ​ർ സാ​ദ​ത്ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നീ​ഷ്, ജി​ഷ്ണു, ഷാ​ജി എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment