പശുവിനെ  മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റസംഭവം; അഞ്ചുപേർ അറസ്റ്റിൽ


അ​മ്പ​ല​പ്പു​ഴ: പ​ശു​വി​നെ മോ​ഷ്ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​റ്റ മൂ​ന്നു പ്ര​തി​ക​ളെ​ക്കൂ​ടി പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​

കേ​സി​ലെ ഒ​ന്നാം പ്ര​തി കാ​ക്കാ​ഴം ക​മ്പി​വ​ള​പ്പി​ൽ അ​നി​ഷ് (30), ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ ത​പാ​ൽ പ​റ​മ്പി​ൽ ക​ബീ​ർ (52), കാ​ക്കാ​ഴം പു​തു​വ​ൽ വീ​ട്ടി​ൽ ഹാ​രി​സ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

സം​ഭ​വ​ത്തി​ൽ വ​ഴി​ച്ചേ​രി ചാ​വ​ടി വീ​ട്ടി​ൽ നി​ന്ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സി​ദ്ദീ​ക്ക് (30), ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​വ​ൽ വീ​ട്ടി​ൽ അ​ൻ​സി​ൽ (32), കാ​ക്കാ​ഴം ക​മ്പി​വ​ള​പ്പി​ൽ ദേ​വ​ൻ (29) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പ​ത്തി​ൽ​ച്ചി​റ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ്റെ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് ജ​ഴ്‌​സി ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​ട്ടു മാ​സം ചെ​ന​യു​ള്ള പ​ശു​വി​നെ​യാ​ണ് ഇ​വ​ർ മൂ​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച്

അ​നീ​ഷി​ന്‍റെ പു​റ​ക്കാ​ടു​ള്ള ഇ​റ​ച്ചി​വെ​ട്ടു കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് വെ​ട്ടി വി​റ്റ​ത്. എ​ട്ട് മാ​സം മു​മ്പ് 25000 രൂ​പ​ക്കാ​ണ് കു​ഞ്ഞു​മോ​ൾ പ​ശു​വി​നെ വി​ല​ക്കു വാ​ങ്ങി​യ​ത്.​

വാ​ഹ​ന​ത്തി​ലെ​ത്തി​യ ഇ​വ​ർ വ​ഴി​വി​ള​ക്കു​ക​ൾ കെ​ടു​ത്തി​യാ​ണ് പ​ശു​വി​നെ ക​ട​ത്തി​കൊ​ണ്ടു പോ​യ​ത്.

Related posts

Leave a Comment