ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഉജ്ജ്വല വേഷം എന്നില്‍ നിന്ന് നെടുമുടി തട്ടിത്തെറിപ്പിച്ചു ! നെടുമുടി വേണു തനിക്ക് പാര പണിതെന്ന വെളിപ്പെടുത്തലുമായി കെപിഎസി ലളിത…

മലയാള സിനിമയിലെ അഭിനയപ്രതിഭകളിലൊരാളാണ് കെപിഎസി ലളിത. മലയാള സിനിമയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ കെപിഎസി ലളിത പിന്നീട് സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന്‍ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കെപിഎസി ലളിത. ഭര്‍ത്താവായ ഭരതന്‍ സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നാണ് കെപിഎസി ലളിത പറയുന്നത്.

എന്നാല്‍ നെടുമുടി വേണു തനിക്ക് പാര വെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവര്‍ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ ടീച്ചര്‍ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി.

ഞാനും വേണുവും അതിന് മുമ്പ് നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലും ടീച്ചര്‍ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങള്‍ ഒന്നിച്ച് വന്നാല്‍ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റി.

എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അതെന്നും കെപിഎസി ലളിത വ്യക്തമാക്കി.

Related posts

Leave a Comment