ഹോം​സ്റ്റേ​യി​ൽ പൂ​ട്ടി​യി​ട്ട് വി​ദേ​ശ വ്യ​വ​സാ​യി​യു​ടെ പ​ണ​വും സ​ർ​ണ​വും  കവർന്ന സംഭവം; അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ഹോം​സ്റ്റേ​യി​ൽ പൂ​ട്ടി​യി​ട്ട് വി​ദേ​ശ വ്യ​വ​സാ​യി​യു​ടെ പ​ണ​വും സ​ർ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം വാ​ടി സ്വ​ദേ​ശി സി​ബി​യോ​ണ്‍(30), ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​ജു(21), തോ​മ​സ്(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വി​ദേ​ശ വ്യ​വ​സാ​യി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ബ്ദു​ൾ​വാ​ഹി​ദ്(​അ​നി​ൽ)​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൂ​ന്നു​പേ​ർ കു​ടു​ങ്ങി​യ​ത്.

പി​ടി​യി​ലാ​യ​വ​ർ സി​ബി​യോ​ണി​ന്‍റെ ഭാ​ര്യ​യെ​കൊ​ണ്ട് അ​നി​ലി​നെ ഫോ​ണി​ൽ വി​ളി​ച്ച് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. സ​ഹാ​യ​വു​മാ​യി ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി​യി​ലെ​ത്തി​യ അ​നി​ലി​നെ യു​വ​തി​യു​ടെ വീ​ടു കാ​ണി​ച്ചു കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ജി​ജു ബൈ​ക്കി​ൽ ക​യ​റ്റി ശ​വ​കോ​ട്ട​പ്പാ​ല​ത്തി​ന്‍റെ സ​മീ​പം എ​ത്തി​ച്ചു. ഇ​വ​ടെ കാ​ത്തു​നി​ന്ന മ​റ്റു​പ്ര​തി​ക​ൾ ചേ​ർ​ന്ന് കാ​റി​ൽ കൊ​മ്മാ​ടി​യി​ലെ ഹോം​സ്റ്റേ​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​വി​ടെ പൂ​ട്ടി​യി​ട്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 15പ​വ​ൻ സ്വ​ർ​ണ​വും എ​ടി​എ​മ്മി​ൽ നി​ന്ന് 10,000രൂ​പ​യും തട്ടി​യെ​ടു​ത്തു.

50ല​ക്ഷം രൂ​പ ത​ന്നാ​ൽ മാ​ത്ര​മേ മോ​ചി​പ്പി​ക്കു​ക​യു​ള്ളു എ​ന്നും പ്ര​തി​ക​ൾ അ​നി​ലി​നോ​ട് പ​റ​ഞ്ഞു. രാ​ത്രി​യോ​ടെ കാ​റി​ൽ കൊ​ല്ല​ത്തേ​ക്ക് സി​ബി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ നീ​ണ്ട​ക​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ സം​ഘം കാ​ർ നി​ർ​ത്തി അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്കു പോ​യ സ​മ​യ​ത്ത് അ​നി​ൽ കാ​റി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബ​സി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ അ​നി​ൽ നോ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജി​ജു, തോ​മ​സ് എ​ന്നി​വ​രെ രാ​ത്രി​യോ​ടെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും സി​ബി​യോ​ണി​നെ കൊ​ല്ല​ത്തു​നി​ന്നും അ​റ​സ്റ്റു ചെ​യ്തു. മ​റ്റ് ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts