സ്പെ​യ​ർ​പാ​ർ​ട്സ് ക​ട​യി​ലെ ദമ്പതികളുടെ മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ; ഒരുലക്ഷം രൂപയുടെ സാധനങ്ങളും പണവും ഇവർ മോഷ്ടിച്ചു

വി​ഴി​ഞ്ഞം: സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പാ​ർ​ട്സു​ക​ളും കാ​ഷ് ബോ​ക്സി​ലു​ണ്ടാ​യി​രു​ന്ന 1500 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ ഭാ​ര്യ വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​റ്റ​ശേ​ഖ​ര മം​ഗ​ലം വി​ല്ലേ​ജി​ൽ ത​കി​ടി പൂ​ഴ​നാ​ട് വി​ഷ്ണു ഭ​വ​നി​ൽ തി​രു​വ​ല്ലം ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ അ​നി​ത കു​മാ​രി (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ങ്കു​ളം ഭാ​ഗ​ത്ത് കാ​റി​ൽ ഇ​വ​ർ വ​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചെത്തി​യ പോ​ലീ​സി​നെ ക​ണ്ട ഉ​ണ്ണി ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം 18 ന് ​വി​ഴി​ഞ്ഞം സ്വ​ദേ​ശി സ​മീ​റി​ന്‍റെ തി​യ​റ്റ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ൽ നി​ന്നാ​ണ് ഉ​ണ്ണി മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ​ണ മു​ത​ലു​ക​ൾ വി​ല്പ​ന ന​ട​ത്തി​യ​ത് അ​നി​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​രു​ന്നു.​അ​നി​ത​യി​ൽ നി​ന്ന് 45000 രൂ​പ​യും മോ​ഷ​ണം പോ​യ പാ​ർ​ട്സു​ക​ളി​ൽ കു​റ​ച്ചും ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഉ​ണ്ണി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള​താ​യും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts