Set us Home Page

പേ​രാ​മ്പ്രയിൽ  പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ  കൂട്ട മാനഭംഗത്തിന് ഇരയാക്കിയ  സം​ഭ​വം; നാ​ലാ​മ​ത്തെ  പ്രതിയെയും പൊക്കി പോലീസ്

പേ​രാ​മ്പ്ര : പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ നാ​ലാ​മ​ത്തെ പ്ര​തി​യും അ​റ​സ്റ്റി​ല്‍ . എ​ര​വ​ട്ടൂ​ര്‍ പാ​റ​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന ചാ​ലി​ക്ക​ര പ​യ്യാ​ന​ക്കോ​ട്ടു​മ്മ​ല്‍ ദി​ല്‍​ഷാ​ദ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യു​ന്ന ഐ20 ​കാ​റും ഇ​യാ​ളി​ല്‍ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ല്‍ പി​ടി​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന ദി​ല്‍​ഷാ​ദ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെവ​രെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ജാ​മ്യം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങാ​തെ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നി​ട​യി​ല്‍ പേ​രാ​മ്പ്ര സി​ഐ​യും ഇ. ​രാ​ജേ​ഷ്, പി.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘംകോ​ഴി​ക്കോ​ട് വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ദി​ല്‍​ഷാ​ദ്. ഇ​യാ​ളാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 2019 ജൂ​ണ്‍ എ​ട്ടി​ന് കാ​റി​ല്‍ ക​യ​റ്റി​കൊ​ണ്ടു പോ​യ പെ​ണ്‍​കു​ട്ടി​യെ പേ​രാ​മ്പ്ര ലു​ലു മാ​ളി​ന്‍റെ കാ​ര്‍​പാ​ര്‍​ക്കിംഗി​ല്‍ വെ​ച്ചും ജൂ​ലാ​യ് ഒ​ന്പ​തി​ന് പേ​രാ​മ്പ്ര മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്‍ പാ​ര്‍​ക്കിംഗി​ല്‍ വെ​ച്ചും ആ​ഗ​സ്റ്റ് 13ന് ​കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ലെ ഒ​രു വീ​ട്ടി​ല്‍ വെ​ച്ചും പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ബാ​ലാ​ത്സം​ഘം ചെ​യ്ത​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്ന പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ‍

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS