കുടുംബസമേതം വീട് പൂട്ടി പുറത്ത് പോയി തിരികെ എത്തിപ്പോഴേക്കും കള്ളൻ കൊണ്ടുപോയത് 37 പവൻ;  കിളിമാനൂരിൽ നടന്ന മോഷണത്തെക്കുറിച്ച് വീട്ടുടമ പറയുന്നതിങ്ങനെ..

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ വീ​ട് കു​ത്തി തു​റ​ന്ന് വ​ൻ ക​വ​ർ​ച്ച. 37 പ​വ​ൻ സ്വ​ർ​ണാ​ഭാ​ര​ണ​ങ്ങ​ളും 13500 രൂ​പ​യും 15000 രൂ​പ​യു​ടെ യു​എ​ഇ ദി​ർ​ഹ​വും മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. കി​ളി​മാ​നൂ​ർ കൊ​ടു​വ​ഴ​ന്നൂ​ർ ചെ​റു​കാ​ര​ത്ത് നാ​സ​റി​ന്‍റെ ഷി​ബി​ൻ നി​വാ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​സ​ർ വീ​ട് പൂ​ട്ടി കു​ടും​ബ സ​മേ​തം ബ​ന്ധു വീ​ട്ടി​ൽ പോ​യി​രു​ന്നു. രാ​ത്രി പ​ത്ത് മ​ണി​യോ​ടെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വീ​ടി​ന്‍റെ പി​റ​ക് വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ സ​മേ​തം വി​ദേ​ശ​ത്താ​യി​രു​ന്ന നാ​സ​ർ ഈ ​മാ​സം നാ​ലാം തീ​യ​തി​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

നാ​സ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts