ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​ക്കാ​ൻ ശ്ര​മം: നാ​ലുപേ​ർ  അറസ്റ്റിൽ;   17 ലക്ഷം രൂപയ്ക്ക്  വിലപറഞ്ഞെത്തിയ വനപാലകരുടെ വലയിൽ പ്രതികൾ വീഴുകയായിരുന്നു

ക​ല്ല​റ: ന​ക്ഷ​ത്ര ആ​മ​യെ ക​ട​ത്തി വി​ൽ​ക്കാ​ൻ ശ്ര​മ​ിക്കു​ന്ന​തി​നി​ടെ നാ​ലുപേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. ആ​ലംകോ​ട് കു​ന്നു​വാ​രം സീ​യാ​ദ് മ​ൻ​സി​ലി​ൽ എ. ​സി​യാ​ദ് (37), വ​ർ​ക്ക​ല ചാ​ലു​വി​ള ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മു​സ്മി​ൽ (39), വ​ർ​ക്ക​ല അ​രി​വാ​ളൂ​ർ താ​ഴെ വെ​ട്ടൂ​ർ മ​ക്ക ഹൗ​സി​ൽ ജാ​ഫ​ർ, ക​ന്യാ​കു​മാ​രി വെ​ള്ള​ച്ചി​പ്പാ​റ കു​ഞ്ചി​മൂ​ട് പാ​ല​ത്തി​ങ്ക​ൽ ഹൗ​സി​ൽ അ​ജി​ത് ( 25) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വാ​മ​ന​പ​രും ജം​ഗ്​ഷ​നുസ​മീ​പ മായിരുന്നു സം​ഭ​വം. ഫോ​റ​സ്റ്റ് ഇന്‍റ​ലി​ജ​ൻ​സി​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർന്നു പാ​ലോ​ട് ഫോ​റ​സ്റ്റ് റേഞ്ച് ഒാ​ഫി​സ​ർ ര​തീ​ഷി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​ന്ദു​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ ഫീ​സ​ർ​മാ​രാ​യ അ​നി​ൽ ച​ന്ദ്ര​ൻ, അ​രു​ൺ​ലാ​ൽ, ഫോ​റ​സ്റ്റ് വാ​ച്ച​ർ പ്ര​സ​ന്ന​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘ​ത്തി​ന്‍റെ കൈയിൽ നി​ന്നു ന​ക്ഷ​ത്ര ആ​മ​യേ​യും പി​ടി​ച്ചെ​ടു​ത്തു. ന​ക്ഷ​ത്ര ആ​മ​യെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണു വ​ന​പാ​ല​ക​ർ പ്ര​തി​ക​ളെ സ​മീ​പി​ച്ച​ത്. ഒ​രു ആ​മ​യ് ക്ക് 17 ല​ക്ഷ​ം രൂ​പ വി​ല പ​റ​ഞ്ഞു സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി​ക​ൾ ആ​മ​യു​മാ​യി ജം​ഗ്​ഷ​നു സ​മീ​പം കാ​റി​ൽ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണു വേ​ഷം മാ​റി​യെ​ത്തി​യ വ​ന​പാ​ല​ക​ർ പി​ടി​ച്ചത്. പ്ര​തി​ക​ളെ റി​മാ​ൻഡു ചെ​യ്തു.

Related posts