ഒ​റ്റ​പ്പാ​ല​ത്ത് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ച: ആ​റേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു; നാലുവള കള്ളൻ ഉപേക്ഷിച്ചതെന്തിന്….

ഒ​റ്റ​പ്പാ​ലം: അ​ന്പ​ല​പ്പാ​റ ക​ട​ന്പൂ​രി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. ഏ​ക​ദേ​ശം 6.45 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. ക​ട​ന്പൂ​ർ ക​ണ്ട​ൻ​പ​റ​ന്പി​ൽ ഷെ​ൽ​ബി ജെ​യിം​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും വൈ​കീ​ട്ട് ആ​റേ​മു​ക്കോ​ലോ​ടെ വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യി​രു​ന്നു.

തി​രി​ച്ച് രാ​ത്രി പ​ത്തോ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്വ​ർ​ണ​മാ​ല, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ, സ്വ​ർ​ണ കു​രി​ശ് ഉ​ൾ​പ്പ​ടെ 16 വ​ന്‍റെ സ്വ​ർ​ണ​വും 60 ഗ്രാം ​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടാ​വ് ക​വ​ർ​ന്നു.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​ത തു​റ​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. നാ​ല് വ​ള​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി.

മ​റ്റു​മു​റി​ക​ളി​ലും മോ​ഷ്ടാ​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ട്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment