നഗരം പൂരത്തിരക്കിൽ; ഓ​ൺ​ലൈ​ൻ മു​ന്ന​റി​യി​പ്പ് ഫ​ലം ക​ണ്ടു; ബ​സി​ൽ മോഷണ ശ്രമം നടത്തിയ യുവതിയെ കൈയോടെ പൊക്കി യാത്രക്കാർ


തൃ​ശൂ​ർ: ബ​സി​ലെ മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സി​റ്റി പോ​ലീ​സി​ന്‍റെ ഒാ​ൺ​ലൈ​ൻ മു​ന്ന​റി​യി​പ്പ് വീ​ഡി​യോ ഫ​ലം ക​ണ്ടു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ യാ​ത്ര​ക്കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ക​ഴി​ഞ്ഞദി​വ​സം തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ണ്ണാ​മ​ല സ്വ​ദേ​ശി സു​ബി​ത(25)​യാ​ണ് പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടാ​ക്ക​ൾ തി​ര​ക്കു​ള്ള ബ‌​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തു വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​യാ​ണു പ്ര​ച​രി​ച്ചി​രു​ന്ന​ത്. ഇ​താ​ണു യാ​ത്ര​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത​യ്ക്കു കാ​ര​ണ​മാ​യ​ത്.

മോ​ഷ​ണം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തൃ​ശൂ​ർ പൂ​രത്തോടനുബന്ധിച്ചുള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു സ്വ​രാ​ജ് റൗ​ണ്ട്, തേ​ക്കി​ൻ​കാ​ട് മൈ​താ​നം, എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും മ​ഫ്ടി പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

24 മ​ണി​ക്കൂ​റും പോ​ലീ​സ് സ​ഹാ​യ​ത്തി​നു 112 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം: 04872424193.

Related posts

Leave a Comment