തു​രു​ത്തി​യി​ൽ അഭിഭാഷകന്‍റെ വീട്ടിൽ മോഷണം; വീടിന്‍റ  മുൻവാതിൽ തകർത്ത് പ​ത്തു പ​വ​നും വിലപ്പെട്ട  രേഖകളും  നഷ്ടപ്പെട്ടതായി വീട്ടുടമ

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട് കു​ത്തി​പ്പൊ​ളി​ച്ചു മോ​ഷ​ണം. പ​ത്തു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​വി​ധ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും മോ​ഷ​ണം പോ​യി. തു​രു​ത്തി പ​ള്ളി​ക്കു സ​മീ​പം ക​ല്ലു​ക​ളം ജോ​സ​ഫു​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ​ഷ​ണം ന​ട​ന്ന​ത്. ജോ​സ​ഫു​കു​ട്ടി​യും ഭാ​ര്യ​യും ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ള​ത്ത് പോ​യി​രു​ന്നു.

രാ​ത്രി 11ന് ​മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ചെ​ക്ക്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്ബു​ക്കു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗു​മാ​ണ് ക​വ​ർ​ച്ച​ചെ​യ്ത​ത്.

ജോ​സ​ഫ്കു​ട്ടി അ​റി​യി​ച്ച പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​വീ​ടി​നു സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ൽ ജ​നാ​ല പൊ​ളി​ച്ചു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

Related posts