നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ഒ​രു ജ​ന​നം! താന്‍ ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിയില്ലായിരുന്നെന്ന് യുവതി; ഈ ദ്വീപില്‍ ഒരു പ്രസവം നടക്കുന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

ബ്ര​സീ​ലി​ലെ ഒ​രു ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​ണ് ഫെ​ർ​നാ​ൻ​ഡോ ഡി ​നൊ​റോ​ന. 3,000നു ​താ​ഴെ മാ​ത്ര​മാ​ണ് ഇ​വി​ട​ത്തെ ജ​ന​സം​ഖ്യ. യാ​തൊ​രു​വി​ധ വി​ക​സ​ന​വും ക​ട​ന്നു​വ​രാ​ത്ത ഇ​വി​ടെ ന​ല്ല ഒ​രു ആ​ശു​പ​ത്രി​പോ​ലു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ദ്വീ​പി​ൽ ഒ​രു അ​ലി​ഖി​ത നി​യ​മ​മു​ണ്ട്.

സ്ത്രീ​ക​ൾ​ക്ക് പ്ര​സ​വി​ക്ക​ണ​മെ​ങ്കി​ൽ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ദ്വീ​പി​ൽ​നി​ന്ന് 365 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ന​താ​ൽ എ​ന്ന സ്ഥ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ചെ​ല്ല​ണം.

മ​ണി​ക്കൂ​റു​ക​ൾ ക​ട​ലി​ലൂ​ടെ യാ​ത്ര​ചെ​യ്തു​വേ​ണം അ​വി​ടെ എ​ത്താ​ൻ. അ​വി​ടെ എ​ത്തി പ്ര​സ​വം ന‌​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മെ കു​ഞ്ഞി​ന് ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ക​യു​ള്ളു.എ​ന്നാ​ൽ ഈ ​നി​യ​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി ഫെ​ർ​നാ​ൻ​ഡോ ഡി ​നെ​റോ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പെ​ൺ​കു​ഞ്ഞു ജ​നി​ച്ചു. 12 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​ദ്വീ​പി​ൽ ഒ​രു പ്ര​സ​വം ന​ട​ക്കു​ന്ന​ത്.

ഇ​വി​ടെ​യു​ള്ള ഒ​രു സ്ത്രീ ​ത​ന്‍റെ വീ​ട്ടി​ൽ​വ​ച്ചു​ത​ന്നെ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു എ​ന്ന വി​വ​രം ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ഈ ​യു​വ​തി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. കു​ഞ്ഞി​ന്‍റെ ജ​ന​നം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​തി​രു​ന്ന​തു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ഏ​താ​യാ​ലും 12 വ​ർ​ഷ​ത്തി​ന് ശേ​ഷം ദ്വീ​പി​ൽ ജ​നി​ച്ച ഈ ​പെ​ൺ​കു​ഞ്ഞി​നെ ഒ​രു അ​ദ്ഭു​ത ശി​ശു​വാ​യാ​ണ് നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്.

Related posts