ച​ക്ക​ച്ചു​ള മ​ത്സ​രം തീറ്റമത്സരം;   മൂന്നു മിനിറ്റിൽ 18 ച​ക്ക​ച്ചു​ള  അകത്താക്കി  കൃ​ഷി ഓ​ഫീ​സ​ർ ഇ.​എ​ൻ.​ര​വീ​ന്ദ്രന് ഒ​ന്നാം സ്ഥാ​നം

തൃ​ശൂ​ർ: ’പി​ള്ളേ​ര് ച​ക്ക കൂ​ട്ടാ​ൻ ക​ണ്ട പോ​ലെ’ എ​ന്ന ചൊ​ല്ല് ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​ര​ത്തി​നെ​ത്തി​യ​വ​രു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തി. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​രം കൗ​തു​ക​വും ആ​വേ​ശ​വു​മാ​യി.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്തു പേ​രാ​ണ് തീ​റ്റ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​തി​നെ​ട്ട് ച​ക്ക​ച്ചു​ള​ക​ൾ മൂ​ന്നു മി​നി​റ്റു​കൊ​ണ്ട് അ​ക​ത്താ​ക്കി ച​ക്ക​ച്ചു​ള തീ​റ്റ മ​ത്സ​ര​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ർ ത​ന്നെ ഒ​ന്നാം സ്ഥാ​നം നേ​ടി. ഏ​റെ ആ​കാം​ക്ഷ നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​ല്ലൂ​ർ കൃ​ഷി ഭ​വ​നി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യ ഇ.​എ​ൻ.​ര​വീ​ന്ദ്ര​ൻ ഒ​ന്നാ​മ​തെ​ത്തി.

തൊ​ട്ടു പി​ന്നി​ൽ 15 ച​ക്ക​ച്ചു​ള​ക​ൾ അ​ക​ത്താ​ക്കി​യ ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി ടി.​എ്ൻ.​നി​ജി​ൽ ര​ണ്ടാ​മ​ത്തെ​ത്തി. 14 ച​ക്ക​ച്ചു​ള​ക​ൾ വീ​തം തി​ന്ന് ര​ണ്ടു പേ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 64കാ​ര​നാ​യ പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി കെ.​കെ.​ശ​ശി​ധ​ര​നും ആ​ർ​ത്താ​റ്റ് സ്വ​ദേ​ശി വി​പു​ൽ വി​ജ​യ​നു​മാ​ണ് മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​ത്.

നി​ര​വ​ധി പേ​രാ​ണ് ച​ക്ക​ച്ചു​ള മ​ത്സ​രം കാ​ണാ​ൻ തി​ക്കും​തി​ര​ക്കും കൂ​ട്ടി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പ​ന്ത​ലി​ലെ​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം ച​ക്ക കാ​ർ​വിം​ഗ് മ​ത്സ​ര​വും ച​ക്ക​പ്പാ​യ​സ മ​ത്സ​ര​വും ന​ട​ത്തി. ച​ക്ക കാ​ർ​വിം​ഗ് മ​ത്സ​ര​ത്തി​ൽ വേ​ലൂ​ർ സ്വ​ദേ​ശി ടെ​സി ഫ്രാ​ൻ​സി​സ്, പ​ടി​യൂ​ർ സ്വ​ദേ​ശി വി.​സി.​വി​നോ​ദ് എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ച​ക്ക​പാ​യ​സ മ​ത്സ​ര​ത്തി​ൽ തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​നി ബ​ബി​ത, പൊ​ങ്ങ​ണം​കാ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ന, പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി ടെ​സി ജി​ജി എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ബ​ബി​ത ച​ക്ക​ക്കു​രു കൊ​ണ്ടാ​ണ് ച​ക്ക​പ്പാ​യ​സം ഉ​ണ്ടാ​ക്കി​യ​ത്. നാ​ളെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Related posts