മദേഴ്സ് ക്ലിനിക്ക്! തേന്‍ പുരട്ടിയ വാക്കുകള്‍; കോഴിക്കോട് 150 ഓളം പേരില്‍ നിന്നായി തട്ടിയെടുത്തത് കോടികള്‍; ഞാഞ്ഞൂലുകളെ ഭയമില്ലെന്ന് ക്ലിനിക് അധികൃതര്‍; വീണ്ടുമൊരു തട്ടിപ്പു കഥ…

കോ​ഴി​ക്കോ​ട്: മ​ദേ​ഴ്‌​സ് ക്ലി​നി​ക്കിന്‍റെ പേ​രി​ല്‍​സം​സ്ഥാ​ന​ത്ത് വ​ന്‍ ത​ട്ടി​പ്പ്. പ്ര​വാ​സി​ക​ളും ചെ​റു​കി​ട നി​ക്ഷേ​പ​ക​രും ത​ട്ടി​പ്പി​നി​ര​യാ​യി. സം​സ്ഥാ​ന​ത്ത് നൂ​റ്റ​മ്പ​തോ​ളം പേ​ര്‍​ക്കാ​ണ് ല​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​ത്. മ​ദേ​ഴ്‌​സ് ക്ലി​നി​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഫ്രാ​ഞ്ചൈ​സി ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് ഉ​ട​മ​ക​ള്‍ വ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക്ലി​നി​ക്ക് തു​ട​ങ്ങാ​ന്‍ 200 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് സ്ഥ​ല​വും മ​റ്റ് ചി​ല​വു​ക​ള്‍​ക്കാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ന​ല്‍​കി​യ​വ​രാ​ണ് വ​ലി​യ ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

അ​ഞ്ചു​ല​ക്ഷ​വും സ്ഥ​ല​വും ന​ല്‍​കി​യാ​ല്‍ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും ന​ല്‍​കാ​മെ​ന്നും അ​തു​വ​ഴി പ്ര​തി​മാ​സം ഒ​രു​ല​ക്ഷം രൂ​പ വ​രെ സ്ഥി​ര​വ​രു​മാ​നം നേ​ടാ​മെ​ന്നു​മാ​യി​രു​ന്നു മ​ല​ബാ​റി​ല്‍ മാ​ത്രം 160 ല​ധി​കം ക്ലി​നി​ക്കു​ക​ളു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​വ​കാ​ശ​പ്പെ​ടുന്ന ക്ലി​നി​ക്ക് അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ല്‍ പ​ണം ന​ല്‍​കി​യി​ട്ടും പ​ല​യി​ട​ത്തും ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങി​യി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല ഇ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് പോ​ലും പ​ല​പ്പോ​ഴും പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​ണ്. ഒ​രു​മേ​ഖ​ല​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി പി​ന്നെ മ​റ്റൊ​രി​ട​ത്ത് വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി പ​റ്റി​ക്കു​ക​യാ​ണ് ഇ​വ​രെ​ന്ന് പ​ണം മു​ട​ക്കി​യ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ഇ​ന്ന് കോ​ഴി​ക്കോ​ട് മീ​റ്റിം​ഗ് വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ഴും ക്ലി​നി​ക്ക് തു​ട​ങ്ങു​ന്ന​തി​ന് ഇ​വ​ര്‍ ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങു​ന്നു​ണ്ട്. അ​തേ​സ​മ​യം 41-ഓ​ളം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക്ലി​നി​ക്ക് അ​ധി​കൃ​ത​ര്‍ വ്യാ​ജ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ അ​യ​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മ​ല​ബാ​റി​ലെ ത​ട്ടി​പ്പ് ക​ഴി​ഞ്ഞ് ഇ​വ​ര്‍ ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും ക​ര്‍​ണാ​ട​ക​യി​ലും ഫ്രാ​ഞ്ചൈ​സി അ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വെ​റും 49 രൂ​പ​യ്ക്ക് ചി​കി​ത്സാ പ​ദ്ധ​തി​യു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ദേ​ഴ്സ് ക്ലി​നി​ക് നി​ങ്ങ​ളു​ടെ നാ​ട്ടി​ലും ആ​രം​ഭി​ക്കാ​മെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഇ​വ​ര്‍ ഷോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി ആ​ളെ​പി​ടി​ക്കു​ന്ന​ത്. പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​വും നേ​ടാം.

മ​ദേ​ഴ്സ് ക്ലി​നി​ക് നെ​റ്റ്‌വര്‍​ക്ക് ഇ​പ്പോ​ള്‍ എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യാ​ണ് ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന​തോ​ടെ ഇ​തെ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഫേ​സ് ബു​ക്ക് പേ​ജി​ല്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഹൈ ​ലൈ​റ്റ് മാ​ളി​ലാ​ണ് ക്ലി​നി​ക്ക് ആ​സ്ഥാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വ​ഞ്ചി​ത​രാ​യ​ത് ഇ​ങ്ങ​നെ..

ക്ലി​നി​ക് തു​ട​ങ്ങാ​ന്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ഏ​രി​യ​യി​ല്‍ ചു​രു​ങ്ങി​യ​ത് 200 സ്ക്വ​യ​ര്‍ ഫീ​റ്റ് സ്വ​ന്ത​മാ​യോ വാ​ട​ക​യ്ക്കോ എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ടൈ​ലി​ട്ട ഒ​ഴി​ഞ്ഞ മു​റി ല​ഭ്യ​മാ​ക്കി​യാ​ല്‍ ആ ​റൂം പാ​ര്‍​ട്ടീ​ഷ്യ​ന്‍ ചെ​യ്തു മു​ഴു​വ​ന്‍ പു​ട്ടി ഇ​ട്ടു പെ​യി​ന്‍റ് അ​ടി​ച്ചു ആ ​ക്ലി​നി​ക്കി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ ഫ​ര്‍​ണി​ച്ച​റു​ക​ളും, മെ​ഡി​ക്ക​ല്‍, നോ​ണ്‍ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു ക്ലി​നി​ക് സെ​റ്റ് ചെ​യ്യാ​നും മ​റ്റു ചി​ല​വു​ക​ളും അ​ട​ക്കം എ​ല്ലാം അ​ട​ക്കം 5 ല​ക്ഷം രൂ​പ​യാ​ണ് നി​ങ്ങ​ള്‍​ക്ക് മൊ​ത്തം മു​ത​ല്‍മു​ട​ക്ക് വ​രു​ന്ന​ത്. ഇ​ത് 2-3 ഘ​ട്ട​മാ​യി മു​ത​ല്‍ മു​ട​ക്കി പ​ര​മാ​വ​ധി 60-90 ദി​വ​സകാ​ല​യ​ള​വി​ല്‍ നി​ങ്ങ​ളു​ടെ ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാം ഇ​താ​യി​രു​ന്നു വാ​ഗ്ദാ​നം.

തേ​ന്‍ പു​ര​ട്ടി​യ വാ​ക്കു​ക​ളി​ല്‍ ത​ട്ടി​പ്പ് ഇ​ങ്ങ​നെ:

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പോ​ളി ക്ലി​നി​ക് ശൃം​ഖ​ല​യു​ടെ ഒ​രു ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ മ​ദേ​ഴ്സ് ക്ലി​നി​ക്ക് താ​ങ്ക​ളെ ക്ഷ​ണി​ക്കു​ന്നു. ചു​രു​ങ്ങി​യ ചി​ല​വി​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹോ​ഷ്ലി​ന്‍ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ ലി​മി​റ്റ​ഡ് എ​ന്ന പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യ ഒ​രു ബ​ഡ്ജ​റ്റ് പോ​ളി ക്ലി​നി​ക് ശൃം​ഖ​ല​യാ​ണ് മ​ദേ​ഴ്സ് ക്ലി​നി​ക്ക് നെ​റ്റ്‌വര്‍​ക്ക്.

യാ​തൊ​രു​വി​ധ ചൂ​ഷ​ണ​ങ്ങ​ളും ഇ​ല്ലാ​തെ മ​റ്റു​ള്ള ക്ലി​നി​ക്കു​ക​ളെ​ക്കാ​ള്‍ പ​കു​തി​യി​ല്‍ താ​ഴെ നി​ര​ക്കു​ക​ളു​മാ​യി തി​ക​ച്ചും ജ​ന​കീ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ദ്ധ​തി ആ​ണ് മ​ദേ​ഴ്സ് ക്ലി​നി​ക്ക്. മ​ല​ബാ​ര്‍ ഏ​രി​യാ​യി​ല്‍ മാ​ത്രം ആ​യി 160 ല​ധി​കം പോ​ളി ക്ലി​നി​ക്കു​ക​ളും 10 സ്‌​പെ​ഷ്യാ​ലി​റ്റി ബ​ഡ്ജ​റ്റ് ഹോ​സ്പി​റ്റ​ലും ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ബൃഹ​ത്താ​യ ആ​തു​ര സേ​വ​ന പ​ദ്ധ​തി ആ​ണ് മ​ദേ​ഴ്സ് ക്ലി​നി​ക്ക്.

വെ​റും 50 രൂ​പ​യ്ക്ക് ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും കൂ​ടാ​തെ എ​ല്ലാ മ​രു​ന്നു​ക​ള്‍​ക്കും 10% മു​ത​ല്‍ 60 % വ​രെ ഡി​സ്‌​ക്കൗണ്ടും ന​ല്‍​കി കേ​ര​ള​ത്തി​ല്‍ ചി​കി​ത്സാ വി​സ്മ​യ​വു​മാ​യി മ​ദേ​ഴ്സ് ക്ലി​നി​ക് നെ​റ്റ്‌വര്‍​ക്ക്, കൂ​ടാ​തെ ക്‌​ളി​നി​ക്കി​ല്‍ ല​ഭ്യ​മാ​കു​ന്ന സ​ര്‍​വീ​സു​ക​ളാ​യ ഒ​ക്‌​സി​ജ​ന്‍ സാ​ച്വറേ​ഷ​ന്‍ പ​രി​ശോ​ധ​ന, മു​റി​വ് തു​ന്നി​ക്കെ​ട്ട​ല്‍, മു​റി​വ് ഡ്ര​സ്സിം​ഗ്, ഡ്ര​സ്സിം​ഗ് പു​ന​ഃപ​രി​ശോ​ധ​ന, നെ​ബു​ലൈ​സേ​ഷ​ന്‍, ഇ​ഞ്ച​ക്ഷ​ന്‍ വ​യ്ക്ക​ല്‍, ഐ.​വി. കാ​നു​ല ഇ​ഞ്ച​ക്ഷ​ന്‍, എ​സ് വി ​സെ​റ്റ് ഇ​ഞ്ച​ക്ഷ​ന്‍, ഇ സി ജി ​മോ​ണി​ട്ട​റിം​ഗ്, ഡ്രി​പ്പ് ഇ​ട​ല്‍, ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ബെ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ ചാ​ര്‍​ജ്, ഓ​ക്‌​സി​ജ​ന്‍ ചാ​ര്‍​ജ്, പേ​ഷ്യ​ന്‍റ് മൊ​ണി​റ്റ​റിം​ഗ് സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് മോ​ണി​റ്റ​റി​ംഗ് തു​ട​ങ്ങി​യ എ​ല്ലാ​വി​ധ സ​ര്‍​വീ​സു​ക​ളും മ​റ്റെ​വി​ട​ത്തെ​ക്കാ​ളും ചു​രു​ങ്ങി​യ ചി​ല​വി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യാ​ണ് ഓ​രോ മ​ദേ​ഴ്സ് ക്ലി​നി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു.

‘ഞാ​ഞ്ഞൂ​ലു​ക​ളെ ഭ​യ​മി​ല്ല’

മ​ദേ​ഴ്‌​സ് ക്ലി​നി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ ക്ലി​നി​ക്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ​ര്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഗൂ​ഡ​ശ​ക്തി​ക​ളാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍. മ​ദേ​ഴ്സ് ക്ലി​നി​ക്കി​ന് ഇ​ത്ത​രം ഞാ​ഞ്ഞൂ​ലു​ക​ളെ ഭ​യ​മി​ല്ല. കാ​ര​ണം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ മ​ദേ​ഴ്സ് ക്ലി​നി​ക്കി ന്‍റെ സ്ഥാ​നം എ​ന്നും ഭ​ദ്ര​മാ​ണ്.

ചു​രു​ങ്ങി​യ ചി​ല​വി​ല്‍ ചി​കി​ത്സ​യും സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ന്ന ഈ ​ബ​ഡ്ജ​റ്റ് പൊ​ളി ക്ലി​നി​ക് ശൃ​ങ്ക​ല സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടു കൂ​ടി മു​ന്നോ​ട്ടു പോ​വു​ക ത​ന്നെ ചെ​യ്യും. അ​തി​നെ ത​ക​ര്‍​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447554029 അ​ല്ലെ​ങ്കി​ല്‍ 9061085211 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു. എന്നാൽ ഈ ഫോൺ നന്പറുകളിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ല.

Related posts