വീ​ട്ട​മ്മ​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; പ്ര​തി​യി​ൽ നി​ന്നു ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​ത് സ്ത്രീ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂലം

തി​രു​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു 59 വ​യ​സു​ള്ള സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രൂ​ർ സൗ​ത്ത് അ​ന്നാ​ര പു​ളി​ക്കു​ന്ന​ത്ത് അ​ർ​ജു​ൻ ശ​ങ്ക​റി (33)നെ​യാ​ണ് തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 10ന് ​പു​ല​ർ​ച്ചെ വീ​ടി​ന​ക​ത്ത് ത​നി​ച്ചാ​യി​രു​ന്ന സ്ത്രീ​യെ അ​തി​ക്ര​മി​ച്ചു ക​യ​റി വാ​യ പൊ​ത്തി​പ്പി​ടി​ച്ച് മ​ര​ണ​ഭ​യ​മു​ണ്ടാ​ക്കി മാ​ന​ഭം​ഗ​ത്തി​നു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പ്ര​തി​യി​ൽ നി​ന്നു ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം നാ​ടു​വി​ട്ട പ്ര​തി ഒ​ളി​വി​ൽ പോ​യി. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തി​രൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. അ​ർ​ജു​ൻ ശ​ങ്ക​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ചാ​വ​ക്കാ​ടി​ൽ വ്യാ​ജ വി​ലാ​സ​ത്തി​ൽ ജോ​ലി ചെ​യ്ത​താ​യി വി​വ​രം ല​ഭി​ച്ചു. പ​ത്ര​ത്തി​ൽ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ച്ച​ത​റി​ഞ്ഞ പ്ര​തി ഇ​വി​ടെ നി​ന്നു മു​ങ്ങി പൊ​ള്ളാ​ച്ചി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നു നാ​ട്ടി​ലേ​ക്കു വ​രു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തി​രൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നു പോ​ലീ​സ് അ​ർ​ജു​ൻ ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ർ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts