‘ചി​ല്ല​റ’​യ​ല്ല ചി​ല്ല​റ​ക്ഷാ​മം! എ​ടി​എ​മ്മു​ക​ളി​ൽ 500ന്‍റെ​യും 2,000ന്‍റെ​യും നോ​ട്ടു​ക​ള്‍ മാ​ത്രം

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ പ​ണ ഇ​ട​പാ​ടു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ ചി​ല്ല​റ​ക്ഷാ​മം രൂ​ക്ഷം. ചെ​റി​യ തു​ക​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നു​പോ​ലും ആ​ളു​ക​ള്‍ ഡെ​ബി​റ്റ് കാ​ര്‍​ഡ്, ഫോ​ണ്‍​പേ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചി​ല്ല​റ​യ്ക്കും ചെ​റു​നോ​ട്ടു​ക​ള്‍​ക്കും ക​ടു​ത്ത ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

200 ന്‍റെ​യും നൂ​റി​ന്‍റെ​യും നോ​ട്ടു​ക​ള്‍​ക്കു​പോ​ലും ദൗ​ര്‍​ല​ഭ്യ​മു​ണ്ട്. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ചി​ല്ല​റ​ക്ഷാ​മം ഏ​റ്റ​വും കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

മു​മ്പൊ​ക്കെ അ​ടു​ത്ത ക​ട​ക​ളി​ലേ​ക്ക് വി​ട്ടാ​ല്‍ ചി​ല്ല​റ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രി​ട​ത്തും​ത​ന്നെ ചി​ല്ല​റ കി​ട്ടാ​നി​ല്ലെ​ന്നും എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഒ​രു ഹോ​ട്ട​ല്‍ ഉ​ട​മ പ​റ​ഞ്ഞു.

ബി​ല്‍ ഡി​ജി​റ്റ​ലാ​യി അ​ട​യ്ക്കു​ന്ന​ത് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കു സ്വീ​കാ​ര്യ​മാ​ണെ​ങ്കി​ലും നേ​രി​ട്ട് പ​ണ​മാ​യി അ​ട​യ്ക്കു​ന്ന​വ​ര്‍ ബാ​ല​ന്‍​സ് പ​ണം ഡി​ജി​റ്റ​ലാ​യി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​റി​ല്ല.

ബാ​ങ്ക് എ​ടി​എ​മ്മു​ക​ളി​ല്‍​പോ​ലും ചെ​റി​യ തു​ക​ക​ളു​ടെ നോ​ട്ടു​ക​ള്‍ ല​ഭ്യ​മ​ല്ല. 500 ന്‍റെ​യും 2,000ന്‍റെ​യും നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് പ​ല എ​ടി​എ​മ്മു​ക​ളി​ലും കി​ട്ടൂ.

ടി​ക്ക​റ്റെ​ടു​ക്കു​മ്പോ​ള്‍ ചി​ല്ല​റ​യി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ബ​സു​ക​ളി​ല്‍​പോ​ലും ഫോ​ണ്‍ പേ​യി​ലൂ​ടെ ബാ​ല​ന്‍​സ് ന​ല്കു​ന്ന ക​ണ്ട​ക്ട​ര്‍​മാ​രു​മു​ണ്ട്.

Related posts

Leave a Comment