കൈകോര്‍ക്കാം… മുഹമ്മദ് അസ്‌നാന്റെയും ലിയാനയുടെയും ജീവന്‍ രക്ഷിക്കാന്‍! അവസാന വഴിയായി വൈദ്യശാസ്ത്രലോകം നിര്‍ദേശിച്ചത് രക്തമൂലകോശം മാറ്റിവയ്ക്കുക എന്നതാണ്

കോ​ട്ട​യം: ലു​ക്കീ​മി​യ ബാ​ധി​ച്ച അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​സ്നാ​ന്‍റെ​യും 29 വ​യ​സ്സു​കാ​രി ലി​യാ​നാ അ​ൻ​വ​റി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന വ​ഴി​യാ​യി വൈ​ദ്യ​ശാ​സ്ത്ര​ലോ​കം നി​ർ​ദേ​ശി​ച്ച​ത് ര​ക്ത​മൂ​ല​കോ​ശം മാ​റ്റി​വ​യ്ക്കു​ക (Blood Stem Cell Transplant) എ​ന്ന​താ​ണ്. ഇ​തി​നാ​യി ജ​നി​ത​ക സാ​മ്യ​മു​ള്ള ഒ​രു ര​ക്ത​മൂ​ല​കോ​ശ ദാ​താ​വി​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ഇ​വ​ർ.

ലോ​ക​ത്ത് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നാ​ല് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രി​ൽ നി​ന്ന് ഇ​വ​ർ​ക്കാ​യു​ള്ള ദാ​താ​വി​നെ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ഇ​തി​നാ​യി മാ​ർ​ച്ച് 13ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ കോ​ട്ട​യം ബ്ല‍​ഡ് സ്റ്റെം ​സെ​ൽ ഡോ​ണ​ർ ര​ജി​സ്ട്രി​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി​ഡി​കെ) കോ​ട്ട​യ​വും ചേ​ർ​ന്ന് മാ​ൾ ഓ​ഫ് ജോ​യ്‌​യി​ൽ ബ്ല‍​ഡ് സ്റ്റെം ​സെ​ൽ ഡോ​ണ​ർ ര​ജി​ട്രേ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

18 മു​ത​ൽ 50 വ​യ​സ്സ് വ​രെ ഉ​ള്ള​വ​ർ​ക്ക് ദാ​താ​വാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ണു​വി​മു​ക്ത​മാ​ക്കി​യ പ​ഞ്ഞി ഉ​ൾ​ക്ക​വി​ളി​ൽ ഒ​ന്ന് ഉ​ര​സി എ​ടു​ക്കു​ന്ന കോ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു HLA Typing Test ചെ​യ്തു റി​പ്പോ​ർ​ട്ട് ര​ജി​സ്റ്റ​റി​യി​ൽ സൂ​ക്ഷി​ക്കു​ന്നു. ഒ​ന്ന് മു​ത​ൽ ര​ണ്ട് മാ​സം വ​രെ സ​മ​യം എ​ടു​ക്കും HLA ടൈ​പ്പിം​ഗ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​വാ​ൻ.

യോ​ജി​ച്ച ദാ​താ​വി​നെ ല​ഭി​ച്ചാ​ൽ ര​ജി​സ്റ്റ​റി​യി​ൽ നി​ന്നും ദാ​താ​വി​നെ അ​റി​യി​ക്കു​മ്പോ​ൾ, കൃ​ത്യ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം 5 ദി​വ​സം ഓ​രോ കു​ത്തി​വ​യ്പു വീ​തം (ശ​രീ​ര​ത്തി​ൽ നി​ന്ന് മൂ​ല​കോ​ശ​ങ്ങ​ൾ ര​ക്ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രു​ന്ന​തി​നാ​യി) ന​ൽ​കു​ന്നു. അ​ഞ്ചാം നാ​ൾ സാ​ധാ​ര​ണ ര​ക്ത​ദാ​നം പോ​ല ര​ക്ത​ത്തി​ലെ മൂ​ല​കോ​ശ​ങ്ങ​ളെ മാ​ത്രം വേ​ർ​തി​രി​ച്ച​തി​നു ദാ​നം ചെ​യ്യാം.

ദാ​താ​വി​ന് അ​പ്പോ​ൾ ത​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​വു​ന്ന​താ​ണ്. ശേ​ഖ​രി​ച്ച ര​ക്ത​മൂ​ല​കോ​ശ​ങ്ങ​ൾ രോ​ഗി​യെ ചി​കി​ൽ​സി​ക്കു​ന്ന ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ട​ത്തു​ന്നു.

കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ചാ​ൽ ര​ണ്ടു ജീ​വ​നു​ക​ൾ ഒ​രു പ​ക്ഷേ നി​ങ്ങ​ൾ​ക്ക് ര​ണ്ടു ജീ​വ​നു​ക​ൾ ര​ക്ഷി​നാ​യേ​ക്കും…​ആ ര​ണ്ടു ജീ​വ​നു​ക​ൾ​ക്കാ​യി ന​മു​ക്ക് കൈ​കോ​ർ​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ദാ​ത്രി: +91 96450 78285 (www.datri.org)

ജോ​മോ​ൻ (BDK): +91 90208 14917

എ​ലി​സ​ബ​ത്ത് (BDK): +91 94002 02108

Related posts