റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം

വ​ട​ക്കാ​ഞ്ചേ​രി: എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്ത്.

പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ഹോ​ദ​രി ഫാ​ത്തി​മ സു​ഹ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും സി​സി​ടി​വി കാ​മ​റ​ക​ളും ഫോ​ൺ കോ​ളു​ക​ളും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ഫാ​ത്തി​മ സു​ഹ​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 16 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ഷ​റ​ഫി​ന്‍റെ മ​ര​ണം അ​പ​ക​ട മ​ര​ണ​മ​ല്ല​ന്നും കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നു സം​ശ​യം ഉ​ണ്ട​ന്നു​മാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ജ​നു​വ​രി13 ന് ​വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ഷ​റ​ഫി​നെ 15നു ​രാ​ത്രി വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ക​ണ്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

എ​പ്പോ​ഴും തി​ര​ക്കു​ള്ള റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ര​ക്ത​ക​റ​യോ ബ​ല​പ്ര​യോ​ഗം ന​ട​ന്ന ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു എ​ന്നു​ള്ള​ത് സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ​കൊ​ണ്ടു​വ​ന്നി​ട്ട​താ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Related posts

Leave a Comment