സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​നു​നേ​രെ വി​ര​ൽ​ചൂ​ണ്ടു​ന്ന കൈ​ക​ൾ അ​പ​ക​ട​ങ്ങ​ളി​ൽ കൈ​താ​ങ്ങാ​കു​ന്നി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ

ഒ​റ്റ​പ്പാ​ലം:​ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​നു​നേ​രെ വി​ര​ൽ​ചൂ​ണ്ടു​ന്ന കൈ​ക​ൾ അ​പ​ക​ട​ങ്ങ​ളി​ൽ കൈ​താ​ങ്ങാ​കു​ന്നി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ. പി.​കെ ദാ​സ് ഹോ​സ്പി​റ്റ​ലും പാ​ല​ക്കാ​ട് ജി​ല്ലാ ട്രോ​മാ​കെ​യ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ട്രോ​മാ​കെ​യ​ർ ഒ​ന്നാം വാ​ർ​ഷി​ക​വും വ​ള​ണ്ടി​യ​ർ പ​രി​ശീ​ല​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

അ​പ​ക​ട​ത്തി​നും ആ​ശു​പ​ത്രി​ക​ളി​ലെ കാ​ഷ്വാ​ലി​റ്റി സേ​വ​ന​ത്തി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്തി​ന്‍റെ വി​ല അ​റി​യാ​ത്ത​വ​ര​ല്ല ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ. എ​ന്നാ​ൽ ര​ക്ഷ​പ്പെ​ടു​ത്ത​ൽ എ​ന്ന ക​ട​മ​യെ​ക്കാ​ൾ വീ​ഡി​യോ എ​ടു​ത്തു വാ​ർ​ത്ത​ക​ളി​ൽ നി​റ​യ്ക്കാ​നാ​ണ് ഇ​ന്ന് പ​ല​ർ​ക്കും താ​ല്പ​ര്യം.

അ​പ​ക​ട​ങ്ങ​ളി​ൽ നി​സം​ഗ​രാ​കു​ന്ന ഒ​രു ജ​ന​ത​യാ​യി വി​ദ്യാ​സ​ന്പ​ന്ന​രാ​യ നാം ​പ​ല​പ്പോ​ഴും മാ​റു​ന്നു എ​ന്ന​താ​ണ് സ​മ​കാ​ലീ​ക കേ​ര​ള​ത്തി​ൽ കാ​ണു​ന്ന​ത്. ഇ​തി​നൊ​രു മാ​റ്റം വ​ര​ണം. ശ​രി​യാ​യ ഫ​സ്റ്റ്എ​യ്ഡ് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ഉ​ത​കു​ന്ന ഒ​രു സം​സ്കാ​രം നാം ​ഉ​രു​ത്തി​രി​ച്ചെ​ടു​ക്ക​ണം. എംഎൽഎ പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ലും റോ​ഡ് സു​ര​ക്ഷ​യി​ലും വി​ദ​ഗ്ദ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്.​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി കൃ​ഷ്ണ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ജി​ല്ലാ ട്രോ​മാ കെ​യ​റി​ന്‍റെ ര​ക്ത​ദാ​ന സം​ഘ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പാ​ല​ക്കാ​ട് എ​ൻ​ഫൊ​ഴ്സ്മെ​ൻ​റ് ആ​ർ​ടി​ഒ ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പി.​കെ ദാ​സ് ആ​ശു​പ​ത്രി​യി​ലെ പൂ​മു​ഖ​ത്ത് ഒ​രു ഡോ​ക്ട​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​നും ആ​ക്സി​ഡ​ന്‍റ് കോ​ൾ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യ ടീ​ച്ച​റും നി​ർ​വ​ഹി​ച്ചു.

പി.​കെ ദാ​സ് ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ​റേ​ഷ​ൻ​സ് ഡോ.​ആ​ർ.​സി കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​ർ, ഒ​റ്റ​പ്പാ​ലം ജോ​യി​ൻ​റ് ആ​ർ.​ടി.​ഒ മോ​ഹ​ന​ൻ, ഒ​റ്റ​പ്പാ​ലം എം​വി​ഐ രാ​ജീ​വ്, മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത,ട്രോ​മാ കെ​യ​ർ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​പി പ്ര​തീ​ഷ്, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​ജ​മാ​ൽ, ട്രോ​മാ കെ​യ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ഷാ​ജു തോ​മ​സ്, ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​മീ​ർ പ​ട്ടാ​ന്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment