രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്രി​ക സ​മ​ർ​പ്പ​ണം: വ​യ​നാ​ട്ടി​ൽനി​ന്നും അ​മേ​ഠി​യി​ലേ​ക്ക് അ​ഞ്ചുപേ​ർ​ക്ക് ക്ഷ​ണം

മു​ക്കം: എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യ അ​മേ​ഠി​യി​ലെ പ​ത്രി​ക സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു പേ​ര്‍. മ​ല​പ്പു​റം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ൻ ജം​നാ​സ്, ഊ​ർ​ങ്ങാ​ട്ടീ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​നൂ​പ് മൈ​ത്ര, പ്ര​ഭാ​ക​ര​ൻ മാ​ന​ന്ത​വാ​ടി, സു​നി​ൽ വ​ണ്ടൂ​ർ എ​ന്നി​വ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നും ക്ഷ​ണം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി​യെ വ​യ​നാ​ട്ടി​ലെ​ത്തി ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം മാ​റും മു​ന്പാണ് അ​ഞ്ചുപേ​ർ​ക്ക് മ​റ്റൊ​രു അ​വ​സ​രം കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന പ​ത്രി​കാ സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ ഇ​വ​ർ പ​ങ്കെ​ടു​ക്കു​ക. ഇ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി അ​മേ​ഠി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

Related posts