സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ​വി​പ്ല​വം ഉ​ണ്ടാ​ക​ണമെന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ

ച​ട​യ​മം​ഗ​ലം: കേ​ര​ളീ​യ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത മൂ​ല്യ​ങ്ങ​ൾ സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ലൂ​ടെ തി​രി​കെ ല​ഭി​ക്കു​വാ​നും സാ​മൂ​ഹ്യ​വി​പ്ല​വ​ത്തി​നു തി​രി കൊ​ളു​ത്തു​വാ​നും സാം​സ്കാ​രി​ക സൗ​ഹൃ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ. ഇ​സ്ക​ഫ് (ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ക​ൾ​ച്ച​റ​ൽ കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ന്റ് ഫ്ര​ണ്ട്ഷി​പ്പ്) കൊ​ല്ലം ജി​ല്ലാ​ക​ൺ​വ​ൻ​ഷ​ൻ ച​ട​യ​മം​ഗ​ലത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ​മാ​യി കേ​ര​ളം ഔന്ന​ത്യം പു​ല​ർ​ത്തു​മ്പോ​ഴും സാം​സ്കാ​രി​ക രം​ഗ​ത്ത് ത​ള​ർ​ച്ച പ്ര​ക​ട​മാ​ണ്. ന​വോ​ത്ഥാ​ന തു​ട​ർ​ച്ച​യി​ല്ലാ​തെ പോ​യ​താ​ണ് സാ​മൂ​ഹ്യ​തി​ന്മ​ക​ളു​ടെ ശ​ക്തി​പ്പെ​ട​ലി​നി​ട​യാ​ക്കി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​കെ ജി ​താ​ര ‘കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി​സ​മ്മേ​ള​നം അ​ഡ്വ. പ്ര​ശാ​ന്ത് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി ​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ ജ​നാ​ർ​ദ്ദ​ന​ൻ ആ​ചാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ ച​ട​യ​മം​ഗ​ലം, ഐ ​ഷി​ഹാ​ബ്, ബി ​സു​ധാ​ക​ര​ൻ​നാ​യ​ർ, ടി ​വി​മ​ൽ​കു​മാ​ർ, മാ​യാ​സ​ജീ​വ്, പി ​എ​സ് ജ​നാ​ർ​ദ്ദ​ന​നു​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു

Related posts