കടുത്ത മഞ്ഞ്, അതിശൈത്യം..! മുല്ലപ്പൂവിനു പൊന്നുവില; ഒരു മുഴത്തിനു 150; ക​ല്യാ​ണ​പാ​ര്‍​ട്ടി​ക്ക് മു​ല്ല​പ്പൂ​വി​ന് മാ​ത്രം മൂ​വാ​യി​രം ക​ട​ക്കും

തി​രു​വ​ല്ല: ക​ടു​ത്ത മ​ഞ്ഞും അ​തി​ശൈ​ത്യ​വും​മൂ​ലം മു​ല്ല​പ്പൂ​വി​ന് തീ​വി​ല. കി​ലോ​യ്ക്ക് 4000 മു​ത​ല്‍ 5500 രൂ​പ വ​രെ​യാ​യി.

വി​ല​ക​യ​റി​യ​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍​ക്കും ചെ​ല​വേ​റി. ഒ​രു​മു​ഴ​ത്തി​ന് 150 രൂ​പ​യ്ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യും ഇ​ന്നും ക​ച്ച​വ​ടം ന​ട​ന്ന​ത്.

ഓ​ണ​ത്തി​ന് പോ​ലും ഇ​ത്ര​യും​വി​ല കൂ​ടി​യി​ട്ടി​ല്ല. അ​ന്ന് 70 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ​ന്നി​ട്ടി​ല്ല. ശ​ങ്ക​ര​ന്‍​കോ​വി​ല്‍,ദി​ണ്ഡി​ഗ​ല്‍,തേ​നി,മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ല്‍ പൂ​വ​രു​ന്ന​ത്.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യു​ള്ള ക​ടു​ത്ത ത​ണു​പ്പും മ​ഞ്ഞു​വീ​ഴ്ച​യും​മൂ​ലം മു​ല്ല​പ്പൂ​ക്ക​ള്‍ ചെ​ടി​യി​ല്‍​ത്ത​ന്നെ ചീ​ഞ്ഞ് ക​റു​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

മൊ​ട്ടു​ണ്ടാ​യി പൂ​വി​രി​യു​ന്ന സ​മ​യ​ത്ത് സാ​മാ​ന്യം വെ​യി​ലു​ണ്ടെ​ങ്കി​ല്‍​മാ​ത്ര​മേ ന​ല്ല​നി​ല​യി​ല്‍ പൂ​ക്ക​ള്‍ ഉ​ണ്ടാ​കൂ.

പൂ​ക്കു​ല​യി​ല്‍ ഏ​തു​സ​മ​യ​ത്തും ജ​ലാം​ശ​മു​ള്ള​തി​നാ​ല്‍ മ​രു​ന്ന​ടി​ച്ചാ​ലും ഫ​ലി​ക്കി​ല്ല. മ​ഞ്ഞു​വീ​ഴ്ച മൂ​ല​മു​ള്ള സ്‌​കോ​ര്‍​ച്ചി​ങ് എ​ന്ന അ​വ​സ്ഥ​യാ​ണി​തെ​ന്ന് ത​മി​ഴ്‌​നാ​ട് കൃ​ഷി​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

താ​മ​ര​യ്ക്ക് ഒ​രെ​ണ്ണ​ത്തി​ന് 40 രൂ​പ​യാ​ണ് വി​പ​ണി​വി​ല, അ​ര​ളി​ക്ക് 1 കി​ലോ 450,ബ​ന്ദി 1 കി​ലോ 200, തു​ള​സി കിലോ…100, റോ​സ് 1 കി​ലോ 450, ട്യൂ​ബ് റോ​സ് 1 കി​ലോ 400 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

ക​ല്യാ​ണ​പാ​ര്‍​ട്ടി​ക്ക് മു​ല്ല​പ്പൂ​വി​ന് മാ​ത്രം മൂ​വാ​യി​രം ക​ട​ക്കും. ഒ​രു ന​വ​വ​ധു​വി​നെ ഒ​രു​ക്കാ​ന്‍ 20 മു​ഴ​ത്തിന്‍റെ ര​ണ്ടു​ണ്ട പൂ​വേ​ണം.

അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കെ​ല്ലാം​കൂ​ടി അ​ഞ്ചും​പ​ത്തും ഉ​ണ്ട പൂ ​ഒ​രു ക​ല്യാ​ണ​വീ​ട്ടി​ലേ​ക്കു​ത​ന്നെ വേ​ണ്ടി​വ​രും.

ഏ​ക​ദേ​ശം മു​ല്ല​പ്പൂ​മാ​ത്രം 3500 രൂ​പ​യോ​ളം വേ​ണ്ടി​വ​രും.​വി​ല ക​യ​റി​യ​തോ​ടെ പൂ​വി​ല്‍​പ്പ​ന നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. മ​ക​രം പി​റ​ക്കു​ന്ന​തോ​ടെ വി​വാ​ഹ​ങ്ങ​ള്‍ കൂ​ടും. പൂ​വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യതയെന്നു വ്യാ​പാ​രി​ക​ൾ.

Related posts

Leave a Comment