മൂ​ന്നാ​റി​നെ ശു​ചി​ത്വ ​ന​ഗ​ര​മാ​ക്കാ​ന്‍ സ​ഞ്ചാ​രി​ക​ളി​ല്‍​നി​ന്ന് ഫീ​സ് ഈ​ടാ​ക്കും

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് നി​ശ്ചി​ത തു​ക ഈ​ടാ​ക്കാ​ന്‍ ഒ​രു​ങ്ങി മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ഷ​യം പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ള്‍​ക്കും ആ​ലോ​ച​ന​ക​ള്‍​ക്കും ശേ​ഷ​മാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

കാ​ല​ങ്ങ​ളാ​യി മൂ​ന്നാ​ര്‍ നേ​രി​ട്ടു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, പാ​ര്‍​ക്കിം​ഗ് എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇ​തി​നു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ഹ​രി​ത ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കും. മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ നേ​ട്ട​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

വാ​രാ​ന്ത്യ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ന്‍ തി​ര​ക്കാ​ണ് മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ട​ണ്‍​ക​ണ​ക്കി​ന് മ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​വ​യെ​ല്ലാം ശേ​ഖ​രി​ക്കാ​നും സം​സ്‌​ക​രി​ക്കാ​നും വ​ലി​യ തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നു മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

മൂ​ന്നാ​റി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രെ​ത്തു​ന്ന മൂ​ന്നു പ്ര​ധാ​ന പാ​ത​ക​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലാ​ണ് ഹ​രി​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക. കൊ​ച്ചി- ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ലെ പ​ഴ​യ മൂ​ന്നാ​ര്‍, മൂ​ന്നാ​ര്‍-​തേ​നി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യാ​യ ദേ​വി​കു​ളം റോ​ഡി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം, പെ​രി​യ​വ​ര​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍.

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ തു​ക അ​ട​യ്ക്കു​മ്പോ​ള്‍ ഒ​രു ബാ​ഗ് ന​ല്‍​കും. മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ബാ​ഗി​ല്‍ തി​രി​കെ കൈ​മാ​റാം. സ​ജീ​വ​മാ​യ ച​ര്‍​ച്ച ന​ട​ന്നെ​ങ്കി​ലും പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പം ന​ല്‍​കാ​നാ​വാ​ത്ത​തി​നാ​ല്‍ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്താ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി സ​ര്‍​വേ ഇ​തി​ന​കം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​വേ​ശ​ന ഫീ​സ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച​ത്. ഇ​തി​നു പു​റ​മേ മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ മ​ള്‍​ട്ടി ലെ​വ​ല്‍ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ക്കാ​നും മാ​ട്ടു​പ്പെ​ട്ടി, രാ​ജ​മ​ല​യി​ലെ ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഷ​ട്ടി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് കെ​എ​സ്ആ​ര്‍​ടി​സി​യു​മാ​യി സ​ഹ​ക​രി ക്കാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു.

Related posts

Leave a Comment