കഴിച്ചത് ഇഡ്ഡലി ബില്ലടിച്ചു വന്നത് സമോസയുടെ തുകയും ! ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഹോട്ടലുടമയെ അടിച്ചു കൊന്നു…

കഴിക്കാത്ത സമോസയുടെ തുക ബില്ലടിച്ചു വന്നതില്‍ കലിപൂണ്ട് ഹോട്ടലുടമയെ അടിച്ചു കൊന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍.

മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂര്‍ ഗവ. ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം.

ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമോസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു.

ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

അതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തില്‍ ചെയ്തു പോയതാണെന്ന് കണ്ണന്‍ പോലീസിനോടു സമ്മതിച്ചു.

Related posts

Leave a Comment