കഴിച്ചത് ഇഡ്ഡലി ബില്ലടിച്ചു വന്നത് സമോസയുടെ തുകയും ! ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഹോട്ടലുടമയെ അടിച്ചു കൊന്നു…

കഴിക്കാത്ത സമോസയുടെ തുക ബില്ലടിച്ചു വന്നതില്‍ കലിപൂണ്ട് ഹോട്ടലുടമയെ അടിച്ചു കൊന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂര്‍ ഗവ. ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമോസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തില്‍…

Read More

കഴിക്കൂ കഴിക്കൂ…ജിലേഫിയും ലഡ്ഡുവും കഴിക്കൂ… യുപിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ജിലേബിയും സമോസയും പോലീസ് പിടിച്ചെടുത്തു…

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല പരിപാടികളും ചെയ്യുമെങ്കിലും ലഡ്ഡുവും ജിലേബിയുമൊക്കെ നല്‍കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടി ഒരു പക്ഷെ പുതുമയുള്ളതായിരിക്കും. യുപിയിലാണ് ജിലേബിയും സമോസയും കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥി ശ്രമിച്ചത്. ഇത്തരത്തില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ട് ക്വിന്റല്‍ ജിലേബിയും 1,050 സമോസയുമാണ് പോലീസ് കണ്ടു കെട്ടിയത്. ഹസന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് സംഭവം. ‘പെരുമാറ്റചട്ട ലംഘനം, കോവിഡ് ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 10 പേര്‍ ഇതുവരെ അറസ്റ്റിലായി’ -പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍പിജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന്…

Read More

ഭക്ഷണശാല നടത്താന്‍ തുടങ്ങിയിട്ട് 29 വര്‍ഷം ! ഇന്നും ഭക്ഷണത്തിന് വില 25 പൈസ മാത്രം; ഒരു അപൂര്‍വ ഭക്ഷണശാലയുടെ കഥയിങ്ങനെ…

കൊല്‍ക്കത്ത: നമ്മുടെ നാട്ടിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ 29 വര്‍ഷമായി ഒരു ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിക്കാത്ത ഒരു കടയും കടക്കാരനും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് ലക്ഷ്മി നാരായണ്‍ ഘോഷ് എന്നയാള്‍ 26 വര്‍ഷമായി ഭക്ഷണശാല നടത്തുന്നത്. ഇദ്ദേഹം കച്ചോരി എന്ന ഒരു തരം സമോസ വില്‍ക്കുന്നത് ഇപ്പോഴും 25 പൈസയ്ക്കാണ്. സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഇദ്ദേഹം കച്ചോരി 25 പൈസയ്ക്ക് വില്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഇത് വില്‍ക്കുമ്പോള്‍ 50 പൈസയാണ് ഇദ്ദേഹം ഈടാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പതു മണിക്ക് ഘോഷ് തന്റെ കട തുറക്കും. ഇദ്ദേഹത്തിന്റെ വരവും കാത്ത് അപ്പോഴേക്കും ആളുകള്‍ എത്തിയിട്ടുണ്ടാകും. രാവിലത്തെ വില്‍പ്പന കഴിഞ്ഞാല്‍ കട അടച്ച് ഘോഷ് പോകും. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും കട തുറക്കും. അപ്പോള്‍ കച്ചോരി വാങ്ങാനെത്തുന്നത് കുട്ടികളാണ്. പേയാജി, ആലൂര്‍ ചോപ്പ്, മോച്ചാര്‍…

Read More