ക​ലി​ഫോ​ർ​ണി​യ​യെ ന​ടു​ക്കി മ​ല​യാ​ളി യു​വ​തി​ക​ളു​ടെ കൊ​ല​പാ​ത​കം; ക്രൂ​ര​മാ​യ അ​ക്ര​മം ന​ട​ത്തി​യ​ത് മ​ല​യാ​ളി യു​വ​തി; കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം അ​ജ്ഞാ​തം

തൃ​ശൂ​ർ/ കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ മ​ല​യാ​ളി യു​വ​തി, സു​ഹൃ​ത്തു​ക്ക​ളാ​യ തൃ​ശൂ​ർ, കോ​ട്ട​യം സ്വ​ദേ​ശി​നി​ക​ളെ കൊ​ല​പ്പെ​ടു​ത്തി. കോ​ട്ട​യം കു​റി​ച്ചി പ​ള്ള​ത്ത​റ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​മാ​യ ആ​നി ജേ​ക്ക​ബ് (35), തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് മു​ടി​ക്കോ​ട് പാ​ണ​ഞ്ചേ​രി തെ​ക്കൂ​ട്ട് ഹ​രി​ദാ​സ് -സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന വി​ജീ​ഷ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ക​ലി​ഫോ​ർ​ണി​യ​യി​ലെ മി​ൽ​പി​റ്റാ​സി​ലാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം.

അ​നി​ല എ​ന്ന മ​ല​യാ​ളി യു​വ​തി​യാ​ണു കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നും ഇ​വ​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ​വ​ച്ചാ​ണു സം​ഭ​വ​മെ​ന്നും അ​ഞ്ജ​ന​യു​ടെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ഇ​തേ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ചി​ങ്ങ​വ​നം സ്വ​ദേ​ശി ആ​നി​യെ കു​ത്തി​ക്കൊ​ന്ന​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ അ​നി​ല അ​ഞ്ജ​ന​യെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൂ​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

അ​ഞ്ജ​ന​യ്ക്കൊ​പ്പം ഭ​ർ​ത്താ​വ് പീ​ച്ചി വി​ല​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​ജി​ഷും ആ​റു വ​യ​സു​കാ​രി വാ​മി​ക​യു​മാ​ണു താ​മ​സി​ക്കു​ന്ന​ത്. അ​ഞ്ജ​ന​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം പു​റ​ത്തേ​ക്ക് കാ​ർ ഓ​ടി​ച്ചു​പോ​യ അ​നി​ല​യെ ക​ലി​ഫോ​ർ​ണി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment