ആ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് ജ​യം ആ​വ​ർ​ത്തി​ക്കും; അ​തി​നാ​ൽ കോ​ൺ​ഗ്ര​സി​ന് രാ​ജ്യ​സ​ഭ​യി​ലെ സീ​റ്റ് ന​ഷ്ട​മാ​​കി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ​യി​ൽ ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ‌‌സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ൽ ജയിക്കില്ല. അ​തി​നാ​ൽ കോ​ൺ​ഗ്ര​സി​ന് രാ​ജ്യ​സ​ഭ​യി​ലെ സീ​റ്റ് ന​ഷ്ട​മാ​കു​മെ​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ കൊ​ടു​ങ്കാ​റ്റി​ലും എ​ൽ​ഡി​എ​ഫി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന മ​ണ്ഡ​ല​മാ​ണ് ആ​ല​പ്പു​ഴ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച ഏ​ക​മ​ണ്ഡ​ല​മാ​ണ് ആ​ല​പ്പു​ഴ. സി​റ്റിം​ഗ് എം​പി എ.​എം. ആ​രി​ഫാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്ത്.

Related posts

Leave a Comment