രജിസ്‌ട്രേഷന്‍ നമ്പരില്ല, കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി, യുവാക്കള്‍ വീട്ടിലെത്തിയപ്പോള്‍ പടിക്കല്‍ മോട്ടോര്‍ വാഹനവകുപ്പ് സ്‌ക്വാഡ്; യുവാക്കള്‍ കുടുങ്ങാന്‍ കാരണം രസകരം…

ചാ​ല​ക്കു​ടി: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ ബ​ജാ​ജ് ചേ​ത​ക് സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​യ യു​വാ​ക്ക​ൾ വീ​ട്ടി​ൽ എ​ത്തും​മു​ന്പേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി യു​വാ​ക്ക​ളെ പി​ടി​കൂ​ടി.

കൊ​ര​ട്ടി സ്വ​ദേ​ശി​ക​ളാ​യ പ​റോ​ക്കാ​ര​ൻ അ​ജൊ ജോ​സ്, പ​റോ​ക്കാ​ര​ൻ ടോം ​തോ​മ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് സ്ക്വാ​ഡ് വ​ാഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് യു​വാ​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ വ​ള​രെ അ​പ​ക​ട​ക​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
ന​ന്പ​റി​ല്ലാ​ത്ത സ്കൂ​ട്ട​ർ ആ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ല്ക്കു​ന്പോ​ൾ സ്കൂ​ട്ട​റി​ന്‍റെ പി​റ​കി​ലി​രു​ന്ന യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ താ​ഴെ വീ​ണു.

ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് കൈ​ക്ക​ലാ​ക്കി. സ്ക്രീ​ൻ ലോ​ക്ക് ആ​യ​തി​നാ​ൽ തു​റ​ക്കാ​നാ​യി​ല്ല. സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ മേ​ൽ​വി​ലാ​സം ക​ര​സ്ഥ​മാ​ക്കി​യാ​ണ് യു​വാ​ക്ക​ളു​ടെ വീ​ട് ക​ണ്ടെ​ത്തി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​ക്ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് യു​വാ​ക്ക​ൾ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യോ​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി.

സ്കൂ​ട്ട​റി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൂ​ന്നു വ​ർ​ഷം മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ തീ​ർ​ന്ന​താ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി​യി​രു​ന്നി​ല്ല. അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നും ര​ണ്ടു യു​വാ​ക്ക​ളു​ടെ​യും പേ​രി​ൽ കേ​സെ​ടു​ത്തു.

കൂ​ടാ​തെ മ​ല​പ്പു​റം ഐ​ഡി​ടി​ആ​ർ സെ​ന്‍റ​റി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ഏ​ഴു ദി​വ​സം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​നു​മു​ള്ള മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​ണ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

എം​വി​ഐ അ​ബ്ദു​ൾ ജ​ലീ​ൽ, എ​എം​വി​ഐ കെ.​ആ​ർ.​ര​ഞ്ജ​ൻ, സി​ബി, വി​നേ​ഷ്, അ​രു​ണ്‍ പോ​ൾ, ഡ്രൈ​വ​ർ തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment