നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിക്കൽ വിനോദം ? ചോദിക്കാൻ ചെന്നവരെ വടിവാൾ വീശി ഭീഷണിപ്പെടുത്തി യുവാവും സംഘവും; ഒളരിക്കരയെ വിറപ്പിച്ച സംഘത്തെ കുടുക്കി പോലീസ്

ഒ​ള​രി​ക്ക​ര: നാ​ട്ടു​കാ​രെ വ​ള​ർ​ത്തു​നാ​യ​യെ വി​ട്ട് ക​ടി​പ്പി​ക്ക​ൽ ഹോ​ബി​യാ​ക്കി​യ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഒ​ള​രി എ​ൽ​ത്തു​രു​ത്ത് ബാ​റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​ടി​മി​ല്ലു​ട​മ​യാ​യ ബി​സി​ന​സു​കാ​ര​നാ​യ യു​വാ​വാ​ണ് ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ത​ന്‍റെ ഹോ​ബി​ക്കൊ​ടു​വി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ വ​ള​ർ​ത്തു നാ​യ​യെ വി​ട്ട് നാ​ട്ടു​കാ​രെ ക​ടി​പ്പി​ക്ക​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ണി. ബാ​റി​ൽ നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ലും ക​ടി​യേ​റ്റി​രു​ന്ന​ത്. ചി​ല​ർ ചി​കി​ത്സ തേ​ടു​ക​യും പ​ല​രും കാ​ര്യ​മാ​ക്കാ​തെ പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് നാ​ലു​പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഈ ​നാ​യ ക​ടി​ച്ച​ത്. ഇ​തോ​ടെ സ​ഹി​കെ​ട്ട നാ​ട്ടു​കാ​രും വ​ഴി​യാ​ത്രി​ക​രും ഇ​യാ​ളു​ടെ വീ​ടി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി.

ഇ​തു​ക​ണ്ട​പ്പോ​ൾ യു​വാ​വും സ​ഹാ​യി​ക​ളും വ​ടി​വാ​ൾ വീ​ശി​യും ക​ല്ലും കു​പ്പി​യും നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് നാ​ലു​വ​ണ്ടി​ക​ളി​ലാ​യി എ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കും ആ​ദ്യം ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ ഏ​റെ പാ​ടു​പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം​സാ​ഹ​സി​ക​മാ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ തൃ​ശൂ​ർ-​കാ​ഞ്ഞാ​ണി റോ​ഡി​ൽ വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​യി. കു​രു​ക്കി​ൽ പെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​രു വ​ണ്ടി​യു​ടെ ചി​ല്ലും ഇ​യാ​ൾ ത​ല്ലി​പ്പൊ​ട്ടി​ച്ചു.

പോ​ലീ​സി​നെ​തി​രെ​യും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. പോ​ലീ​സ് കൊ​ണ്ടു​വ​ന്ന ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത് യ​ഥാ​ർ​ത്ഥ പ്ര​തി​യെ അ​ല്ലെ​ന്നും യു​വാ​വി​ന്‍റെ സ​ഹാ​യി​യെ​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ടു പ്ര​തി​ഷേ​ധി​ച്ച​ത്. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി രാ​ത്രി വൈ​കി​യാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്നു​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പി​ന്നീ​ടി​യാ​ളെ തൃ​ശൂ​ർ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ ഭീ​മ​ഹ​ർ​ജി ഒ​പ്പി​ട്ട് വെ​സ്റ്റ് പോ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment