മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ന​ഗ്‌​നപൂ​ജ;  ഭർത്താവും അമ്മായിയമ്മയും മന്ത്രവാദിയും  ഒളിവിൽ തന്നെ; നിരവധിപേരെ ചൂഷണം ചെയ്തതായി പരാതി


കൊ​ല്ലം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ന​ഗ്ന പൂ​ജ​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കും.

മ​ന്ത്ര​വാ​ദി കു​രി​യോ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ ജ​ബ്ബാ​ർ (44) ഉ​ൾ​പ്പെടെ നാ​ലു പ്ര​തി​ക​ളാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം.

മ​ന്ത്ര​വാ​ദി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​തൃ മാ​താ​വ് റി​മാ​ൻ​ഡി​ലാ​ണ്.

ഇ​വ​ർ മ​ക​നോ​ടൊ​പ്പം യു​വ​തി​യെ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്, സ​ഹോ​ദ​രി, മ​ന്ത്ര​വാ​ദി​യു​ടെ സ​ഹാ​യി സി​ദ്ധി​ഖ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ .

ഇ​വ​രെ​ല്ലാം ഒ​രാ​ഴ്ച​യാ​യി ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ്ന പൂ​ജ​യ്ക്ക് നി​ർ​ബ​ന്ധി​ച്ച​താ​യാ​ണ് പ​രാ​തി.

സി​ദ്ധി​ക്കി​നെ​തി​രെ ഭാ​ര്യ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ബ്ദു​ൽ ജ​ബ്ബാ​റും സി​ദ്ധി​ക്കും ചേ​ർ​ന്ന് ഒ​ട്ടേ​റെ യു​വ​തി​ക​ളെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ള്ള​താ​യി സി​ദ്ധി​ക്കി​ന്‍റെ ഭാ​ര്യ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ​തി​രെ അ​യാ​ളു​ടെ ഒ​രു ബ​ന്ധു​വും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജ​ബ്ബാ​ർ മ​ന്ത്രവാ​ദി​യാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ മ​ന്ത്ര​വാ​ദം സ്ഥി​ര​മാ​യി ന​ട​ത്തി വ​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ല​ഹ​രി​മാ​ഫി​യ സം​ഘ​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ള്ള​താ​യു​ള്ള ചി​ല സൂ​ച​ന​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment