പ്ര​ധാ​ന ഫ​യ​ലു​ക​ൾ ത​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തുന്നില്ല; പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ തു​ട​രാ​ൻ ന​ളി​നി നെ​റ്റോ​യ്ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ന​ളി​നി നെ​റ്റോ​യു​ടേ​ത്. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ​യെ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഓ​ഫീ​സി​ലെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു.

പി​ന്നീ​ട് ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച ശേ​ഷ​മാ​ണ് ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി അ​വ​ർ ഏ​റ്റെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​ന ഫ​യ​ലു​ക​ൾ ത​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്താ​ത്ത​താ​ണ് ന​ളി​നി നെ​റ്റോ​യു​ടെ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യ​ത്.

ആ​ദ്യം​കാ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല ഫ​യ​ലു​ക​ളെ​ല്ലാം ന​ളി​നി നെ​റ്റോ​യാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഫ​യ​ലു​ക​ൾ അ​വ​രു​ടെ മേ​ശ​പ്പു​റ​ത്തേ​ക്ക് എ​ത്താ​തെ​യാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​ല​പ്പോ​ഴും പ​രി​ഹ​രി​ച്ചി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ എം.​വി ജ​യ​ജ​യ​രാ​ജ​നാ​യി​രു​ന്നു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​വി ജ​യ​രാ​ജ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ​യാ​യി. ഇ​തോ​ടെ ന​ളി​നി നെ​റ്റോ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.

1981 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ന​ളി​നി നെ​റ്റോ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍, സം​സ്ഥാ​ന ടൂ​റി​സം ഡ​യ​റ​ക്ട​ര്‍, നി​കു​തി, സ​ഹ​ക​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​തു​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ ​സ്ഥാ​ന​ത്തി​രു​ന്ന ആ​ദ്യ വ​നി​ത​യു​മാ​ണ്.

Related posts