അ​ഭി​റാം കൊ​ല​ക്കേ​സി​ൽ ഇ​ൻ​സ്റ്റ​ഗ്രാം ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മം; ആ​സൂ​ത്ര​ണ​ത്തി​ൽ ഐ​ശ്വ​ര്യ​യ്ക്കും പ​ങ്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങാ​പ്പാ​റ അ​ഭി​റാം കൊ​ല​പാ​ത​ക കേ​സി​ൽ ഇ​തു​വ​രെ പ്ര​ധാ​നി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 17-കാ​ര​നെ പൂ​ജ​പ്പു​ര ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്യാ​ൻ ധൈ​ര്യം കാ​ണി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ശ്രീ​കാ​ര്യം സ്റ്റേ​ഷ​നി​ലെ കാ​പ്പ ലി​സ്റ്റി​ലു​ള്ള റൗ​ഡി​യാ​യ 22കാ​ര​ൻ ഉ​മ​ർ മു​ഫ്താ​റാ​ണ് ര​ണ്ടാം പ്ര​തി. കൊ​ല​പാ​ത​ക​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ​തും ഒ​ളി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന​തും ഇ​യാ​ളാ​ണ്. മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ മൂ​ന്നാം പ്ര​തി 18 വ​യ​സ്സു​ള്ള ആ​ന​ന്ദ​യു​ടെ ഫോ​ണും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഭി​റാ​മി​നെ കെ​ണി​യി​ൽ​പ്പെ​ടു​ത്തി വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ര​ണ്ടാം പ്ര​തി​യാ​യ ഉ​മ​റി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് 22 വ​യ​സ്സു​ള്ള ഐ​ശ്വ​ര്യ​യാ​ണ് നാ​ലാം പ്ര​തി. 22കാ​രി​യാ​യ യു​വ​തി​യ്ക്ക് കൊ​ല​പാ​ത​ക വി​വ​രം അ​റി​യാ​മാ​യി​രു​ന്നു. അ​ത് മ​റ​ച്ചു​വെ​ച്ച​തി​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഈ ​യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് ത​ന്നെ ഇ​വ​രു​ടെ അ​റ​സ്റ്റ്…

Read More