നാല് ലക്ഷം കുടിശിക; നവകേരള സദസിൽ പരാതി കൊടുത്തയാൾക്ക് കിട്ടിയത് 515 രൂപയുടെ ഇളവ്; പണിക്ക് പോയിരുന്നെങ്കിൽ ഇതിലും കൂടുതൽ കൂലികിട്ടുമായിരുന്നു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​വ​രി​ലേ​ക്കി​റ​ങ്ങി​യ ന​വ​കേ​ര​ള സ​ദ​സി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് തി​ര​വ​ന്ത​പു​ര​ത്ത് തി​ര​ശീ​ല വീ​ണു. ന​വം​ബ​ർ 18ന് ​കാ​സ​ർ​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച ന​വ​കേ​ര​ള സ​ദ​സ് ത​ല​സ്ഥാ​ന​ത്ത് സ​മാ​പി​ച്ചു.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ അ​വ​രു​ടെ പ​രാ​തി​ക​ൾ നേ​രി​ട്ടെ​ത്തി ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​പ്പോ​ഴി​താ ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഒ​രു പ​രാ​തി​ക്കാ​ര​ന്‍റെ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ക​ണ്ണൂ​രി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നാ​ല് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ കു​ടി​ശി​ക​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് വേ​ണ്ടി ബാ​ങ്കി​ൽ നി​ന്നു​മാ​ണ്  നാ​ല് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​ത്. കേ​ര​ള ബാ​ങ്കി​ന്‍റെ ഇ​രി​ട്ടി ശാ​ഖ​യി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്ത പ​രാ​തി​ക്കാ​ര​ൻ ത​നി​ക്ക് എ​ന്തെ​ങ്കി​ലും ഇ​ള​വ് ല​ഭി​ക്കു​മെ​ന്നു ക​രു​തി പ്ര​തീ​ക്ഷ ഇ​ല്ലാ​തെ​യാ​ണ് ന​വ​കേ​ര​ള സ​ദ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ന്‍റെ പ്ര​തീ​ക്ഷ​ക്ക് വി​ഭി​ന്ന​മാ​യാ​ണ് പ​രാ​തി​ക്ക് മ​റു​പ​ടി. ഇ​ള​വ് കി​ട്ടി​യെ​ന്നു മാ​ത്ര​മ​ല്ല അ​ത്ക​ണ്ട് നെ​ഞ്ചി​ൽ കൈ​വ​ച്ച് പോ​യി പ​രാ​തി​ക്കാ​ര​ൻ.

ഡി​സം​ബ​ർ 6 ന് ​പ​രാ​തി​ക്ക് തീ​രു​മാ​നം ഉ​ണ്ടാ​യെ​ന്നും 515 രൂ​പ​യാ​ണ് ഇ​ള​വെ​ന്നും മ​റു​പ​ടി വ​ന്ന​ത്. മാ​ത്ര​മ​ല്ല  ഈ ​മാ​സം 31 ന​കം ന​വ​കേ​ര​ള വ​ഴി കി​ട്ടി​യ 515 രൂ​പ ഇ​ള​വും കു​റ​ച്ച് 3,97, 216 രൂ​പ ബാ​ങ്കി​ല​ട​ക്ക​ണ​മെ​ന്നാ​ണ് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് റ​ജി​സ്ട്രാ​ർ ന​ൽ​കി​യ അ​റി​യി​പ്പി​ലു​ള്ള​ത്.

എ​ന്നാ​ൽ ജോ​ലി ക​ള​ഞ്ഞ് പ​രാ​തി പ​റ​യാ​ൻ പോ​യ ത​ന്നെ സ്വ​യം ശ​പി​ച്ചു കാ​ണും പ​രാ​തി​ക്കാ​ര​ൻ. ജോ​ലി​ക്ക് പോ​യി​രു​ന്നെ​ങ്കി​ൽ അ​ന്ന​ത്തെ കൂ​ലി​യെ​ങ്കി​ലും കി​ട്ടി​യേ​നെ എ​ന്ന് പ​രാ​തി​ക്കാ​ൻ.

 

 

 

 

 

 

 

 

 

 

Related posts

Leave a Comment