പു​രു​ഷ​ന്മാ​ർ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല; സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ർ​ദം കൊ​ണ്ട് സ്ത്രീ​ക​ൾ മ​ൾ​ട്ടി ടാ​സ്‌​ക​റായിപ്പോ​കു​ന്നു; മനസ് തുറന്ന് ന​വ്യനാ​യ​ർ

​ഞാ​ൻ ഒ​രു കു​ല​സ്ത്രീ ഒ​ന്നു​മ​ല്ല. ഒ​രു സാ​ധാ​ര​ണ സ്ത്രീ​യാ​ണ്. എ​ന്‍റെ അ​മ്മ ഒ​രു സൂ​പ്പ​ർ വു​മ​ൻ ആ​ണ്. വീ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​ട്ട് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ പോ​കു​ന്ന ഒ​രു ടീ​ച്ച​റാ​യി​രു​ന്നു അ​മ്മ.

കു​റെ ക​ഴി​ഞ്ഞ​പ്പോ​ൾ അ​മ്മ​യ്ക്ക് വ​യ്യാ​തെ​യാ​യി. ഞാ​ൻ അ​മ്മ​യോ​ട് പ​റ​യും എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ല്ലാം കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​ത്?

ഒ​രു മ​നു​ഷ്യ​ന് ക​ഴി​യു​ന്ന​ത് ചെ​യ്‌​താ​ൽ പോ​രെ. പു​രു​ഷ​ന്മാ​ർ ഒ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യാ​റി​ല്ല. അ​വ​ർ ഒ​രു ജോ​ലി ന​ന്നാ​യി​ചെ​യ്യു​മ്പോ​ൾ, സ്ത്രീ​ക​ൾ എ​ത്ര​മാ​ത്രം ജോ​ലി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യും എ​ന്നാ​ണു നോ​ക്കു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്ക് ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​യാ​ഞ്ഞി​ട്ട​ല്ല, പ​ക്ഷേ അ​വ​ർ​ക്ക് നൂ​റു കാ​ര്യ​ങ്ങ​ൾ ഒ​രു​മി​ച്ച് ചെ​യ്യാ​ൻ ഉ​ണ്ടാ​കും.​സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ർ​ദം കൊ​ണ്ട് സ്ത്രീ​ക​ൾ മ​ൾ​ട്ടി ടാ​സ്‌​ക​ർ ആ​യി​പോ​കു​ന്ന​താ​ണ്. -ന​വ്യ നാ​യ​ർ

Related posts

Leave a Comment