എയര്‍പോര്‍ട്ടിലാണ്, പക്ഷേ പൂജാരിയുമാണ്! ചുനക്കരയിൽ പൂജാരി ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ

ചാരുംമൂട് :എയർപോർട്ടിലാണ്ജോലിയെന്നും പൂജാരി ആണെന്നും കബളിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി വന്ന യുവാവിനെ പോലീസ് പിടികൂടി.

വയനാട് കട്ടയാട് തോണിക്കടവ് വീട്ടിൽ ഫൈസൽ (36 )ആണ് കുറത്തികാട് പൊലീസിൻറ്റെ പിടിയിലായത്.ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും തട്ടിപ്പ് നടത്തിയതിനും  പോലീസ് കേസെടുത്തു.

ചുനക്കര കോമല്ലൂർ സന്തോഷ് ഭവനിൽ സന്തോഷിൻറ്റെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ഇയാൾ ഇവിടെ പൂജാരിയായി പൂജ ചെയ്ത് കഴിഞ്ഞ പത്ത് ദിവസമായി കഴിഞ്ഞു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്നും പണം തട്ടിയെടുത്തെന്നും പോലീസ് പറഞ്ഞു.

ചെങ്ങന്നൂരിൽ കൃഷി ജോലികൾ ചെയ്തു വരുകയായിരുന്ന ഫൈസൽ ട്രെയിൻ യാത്രക്കിടയിൽ സന്തോഷിൻറ്റെ  മകനുമായി പരിചയപ്പെടുകയും ഇവർ പിന്നീട് സുഹൃത്തുക്കളായെന്നും പോലീസ് പറഞ്ഞു.

ഇടക്കിടെ ഇയാൾ ചുനക്കരയിൽ സന്തോഷിൻറ്റെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും ഹിന്ദുവാണെന്നും പൂജാരിആണെന്നാണ് പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related posts

Leave a Comment