നെടുങ്കണ്ടത്ത് പോലീസ് ക്രൂരത! മകളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ പിതാവിനെ സിഐ അപമാനിച്ചതായി പരാതി; പലഹാരങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞു; സംഭവം ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ൻ കാ​ത്തു​നി​ന്ന പി​താ​വി​നെ നെ​ടു​ങ്ക​ണ്ടം സി​ഐ അ​പ​മാ​നി​ക്കു​ക​യും ഇ​രു​ച​ക്ര വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പ​രാ​തി.

മ​ക​ൾ​ക്ക് വാ​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ സി​ഐ റോ​ഡി​ൽ എ​റി​ഞ്ഞു​ന​ശി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. നെ​ടു​ങ്ക​ണ്ടം കു​മ്മ​ന​ത്തു​ചി​റ​യി​ൽ ഫി​ലി​പ്പ് ഏ​ബ്ര​ഹാമി (പ്രി​ൻ​സ് – 29) നെ​യാ​ണ് സി​ഐ സി. ​ജ​യ​കു​മാ​ർ അ​പ​മാ​നി​ച്ച​താ​യി പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫി​ലി​പ്പ് പ​റ​യു​ന്ന​തി​ങ്ങ​നെ:

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-നു ​സ്കൂ​ളി​ൽ​നി​ന്നും മ​ക​ൾ എ​ത്തു​ന്ന​തും​കാ​ത്ത് നെ​ടു​ങ്ക​ണ്ടം വി​എ​ച്ച്എ​സ്ഇ സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ വി​ട്ടെ​ത്തു​ന്ന മ​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ എ​ല്ലാ​ദി​വ​സ​വും ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്ന​താ​ണ്. ഇ​ന്ന​ലെ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കെ​ടു​ത്താ​ണ് എ​ത്തി​യ​ത്.

ഈ​സ​മ​യം നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ത്തി​ലി​രു​ന്ന് എ​ന്തോ പ​റ​ഞ്ഞു.

ചോ​ദ്യം കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​ന്താ​ണ് ചോ​ദി​ച്ച​തെ​ന്ന് ഫി​ലി​പ്പ് സി​ഐ​യോ​ട് ആ​രാ​ഞ്ഞ​പ്പോ​ൾ ക്ഷു​ഭി​ത​നാ​യ സി​ഐ വാ​ഹ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി മ​ക​ൾ​ക്ക് വാ​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ൾ റോ​ഡി​ലെ​റി​ഞ്ഞു ന​ശി​പ്പി​ച്ചു.

ഇ​തി​നു​ശേ​ഷം സ്റ്റേ​ഷ​നി​ൽ​നി​ന്നും പോ​ലീ​സു​കാ​ര​നെ എ​ത്തി​ച്ച് ഫി​ലി​പ്പി​ന്‍റെ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ അ​ട​ക്കം സി​ഐ​യെ കാ​ണി​ച്ചെ​ങ്കി​ലും സി​ഐ വാ​ഹ​നം തി​രി​കെ​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കോ​ട​തി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ഫി​ലി​പ്പ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഇ​ന്ന​ലെ സ​മീ​പ​ത്തെ സ്കൂ​ളി​ൽ എ​സ്പി​സി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്നും സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ത​ന്പ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സ്കൂ​ൾ പി​ടി​എ പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​താ​യും സി​ഐ സി. ​ജ​യ​കു​മാ​ർ പ​റ​യു​ന്നു.

എ​സ്പി​സി പ​രി​പാ​ടി ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സ്കൂ​ൾ പ​രി​സ​ര​ത്ത് ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ എ​ത്തി​യ​തു ചോ​ദ്യം​ചെ​യ്യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് വാ​ഹ​നം ബ​ന്ത​വ​സി​ലെ​ടു​ത്ത​ത്.

ഫി​ലി​പ്പ് കു​ട്ടി​യു​മാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തു സ്കൂ​ൾ അ​ധി​കൃ​ത​ര​ട​ക്കം ക​ണ്ടി​ട്ടു​ണ്ടെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment