വിരമിച്ച പ്രിൻസിപ്പലിനെ അധിക്ഷേപിച്ച് പോസ്റ്ററും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കലും; മൂന്നു എ​​സ്എ​​ഫ്ഐ വിദ്യാർഥികൾക്കെതിരേ കേസ്

 

കാ​​ഞ്ഞ​​ങ്ങാ​​ട്: പ​​ട​​ന്ന​​ക്കാ​​ട് നെ​​ഹ്റു ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ നി​​ന്നു വി​​ര​​മി​​ക്കു​​ന്ന പ്രി​​ൻ​​സി​​പ്പ​​ൽ പി.​​വി. പു​​ഷ്പ​​ജ​​യെ അ​​ധി​​ക്ഷേ​​പി​​ച്ച് പോ​​സ്റ്റ​​ർ പ​​തി​​ക്കു​​ക​​യും കാ​​മ്പ​​സി​​ന​​ക​​ത്ത് പ​​ട​​ക്കം​​പൊ​​ട്ടി​​ച്ച് ആ​​ഹ്ലാ​​ദി​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കെ​​തി​​രെ ഹൊ​​സ്ദു​​ർ​​ഗ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ നേ​​രി​​ട്ടെ​​ത്തി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ഉ​​പ്പ​​ള​​യി​​ലെ മു​​ഹ​​മ്മ​​ദ് അ​​നീ​​സ്, പ​​ട​​ന്ന​​ക്കാ​​ട് കു​​റു​​ന്തൂ​​റി​​ലെ എം.​​വി. പ്ര​​വീ​​ണ്‍, കോ​​ട്ട​​ച്ചേ​​രി കു​​ന്നു​​മ്മ​​ലി​​ലെ ശ​​ര​​ത് ദാ​​മോ​​ദ​​ര​​ൻ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണു കേ​​സ്.

സെ​​ക്‌​​ഷ​​ൻ 286 അ​​നു​​സ​​രി​​ച്ചു പൊ​​തു​​സ്ഥ​​ല​​ത്ത് മ​​റ്റു​​ള്ള​​വ​​ർ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ പ​​ട​​ക്കം പൊ​​ട്ടി​​ച്ച​​തി​​നും 120 ബി, 120 ​​എ​​ന്നീ വ​​കു​​പ്പു​​ക​​ൾ അ​​നു​​സ​​രി​​ച്ച് ഗൂ​​ഢാ​​ലോ​​ച​​ന, മ​​നഃ​​പൂ​​ർ​​വം അ​​പ​​മാ​​നി​​ക്ക​​ൽ, മൊ​​ബൈ​​ൽ ഫോ​​ണി​​ൽ അ​​പ​​മാ​​നി​​ക്കു​​ന്ന സ​​ന്ദേ​​ശം ന​​ൽ​​ക​​ൽ എ​​ന്നി​​വ​​യ്ക്കാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. ആ​​റു മാ​​സം ത​​ട​​വും ആ​​യി​​രം രൂ​​പ പി​​ഴ​​യും ശി​​ക്ഷ ന​​ൽ​​കാ​​വു​​ന്ന വ​​കു​​പ്പു​​ക​​ളാ​​ണ് ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

Related posts