ഉത്പാദനകുറവിന് പുറകെ കമ്പനികളുടെ കൊള്ളയും; ‌അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ  സ്വ​കാ​ര്യ ക​മ്പനി​ നെല്ല് ശേഖറിച്ചത് 20 ശ​ത​മാ​നം തൂ​ക്കം കു​റ​ച്ച്

അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​നു കീ​ഴി​ലെ കോ​വി​ല​കം പ​ട​വി​ൽ കൃ​ഷി​യി​റ​ക്കി​യ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​തി​ന്‍റെ പ​കു​തി വി​ള​വ്. ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച് കി​ലോ​ഗ്രാ​മി​നു ര​ണ്ടു മു​ത​ൽ 20 ശ​ത​മാ​നം വ​രെ തൂ​ക്കം കു​റ​വ് വ​രു​ത്തി സി​വി​ൽ സ​പ്ലെ​യ്സി​നു വേ​ണ്ടി നെ​ല്ലെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ കൊ​ള്ള​യും.

ജി​ല്ല​യി​ലെ പ്ര​ധാ​ന കോ​ൾ പാ​ട​ശേ​ഖ​ര​മാ​യ അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ നെ​ല്ല് ഉ​ത്പാ​ദ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മീ​പ​ത്തെ മ​ണ​ലൂ​ർ, അ​രി​ന്പൂ​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​പ്പോ​ഴാ​ണ ു കൃ​ഷി​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ ക​ർ​ഷ​ക​ർ​ക്ക് ഇ​ക്കു​റി തി​രി​ച്ച​ടി നേ​രി​ട്ട​ത്. ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​തി​ന്‍റെ പ​കു​തി വി​ള​വു​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നാ​ണു ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ 129 ചാ​ക്ക് നെ​ല്ല് ല​ഭി​ച്ച ചാ​ഴൂ​ർ ക​ള​പു​ര​യ്ക്ക​ൽ ദി​വാ​ക​ര​ന് ഇ​ക്കു​റി ല​ഭി​ച്ച​ത് വെ​റും 33 ചാ​ക്ക് നെ​ല്ലാ​ണ്. മ​റ്റു ക​ർ​ഷ​ക​രു​ടെ​യും അ​വ​സ്ഥ മ​റി​ച്ച​ല്ല. അ​ന്തി​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​നു കീ​ഴി​ലു​ള്ള ഈ ​പ​ട​വു​ക​ളി​ൽ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കേ​ണ്ട കൃ​ഷി ഇ​ത്ത​വ​ണ തു​ട​ങ്ങി​യ​ത് ജ​നു​വ​രി​യി​ലാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് ഇ​ക്കു​റി വി​ള​വ് കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​തു​മൂ​ലം കൂ​ടു​ത​ൽ പ​തി​രു​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ കൃ​ഷി രീ​തി​യി​ലെ മാ​റ്റ​വും വി​ള​വി​നെ ബാ​ധി​ച്ച​താ​യി ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

വേ​ണ്ട​ത്ര അ​ക​ലം പാ​ലി​ക്കാ​തെ​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഞാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ്ന​ടീ​ൽ ന​ട​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഞാ​റു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം സം​ബ​ന്ധി​ച്ച് വി​വ​ര​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​ച്ചെ​ല​വ് മാ​ത്ര​മാ​ണ് പു​തി​യ കൃ​ഷി രീ​തി​യി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. ഇ​തി​നി​ടെ നെ​ല്ലെ​ടു​ക്കു​ന്ന സ​മ​യ​ത്ത് പ​തി​രി​ന്‍റെ അ​ള​വും ജ​ലാം​ശ​വും ചൂ​ണ്ടി​ക്കാ​ണി​ച്ച് ന​ല്ലൊ​രു തൂ​ക്കം കു​റ​വ് വ​രു​ത്തി​യാ​ണു സി​വി​ൽ സ​പ്ലൈ​സി​നു​വേ​ണ്ട ി നെ​ല്ല് ശേ​ഖ​രി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ വ​ക പി​ഴി​യ​ൽ.

ജ​ലാം​ശം ഉ​ള്ള നെ​ല്ലു​ക​ൾ​ക്ക് പ​ര​മാ​വ​ധി 17 ശ​ത​മാ​ന​വും പ​തി​രി​ന് മൂ​ന്ന് ശ​ത​മാ​ന​വും മൂ​പ്പ് വ്യ​ത്യാ​സ​ത്തി​ന് ആ​റ് ശ​ത​മാ​ന​വും മാ​ത്രം തു​ക കു​റ​യ​ക്കാ​ൻ നി​യ​മ​മു​ള്ള​പ്പോ​ഴാ​ണ് ഇ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി മി​ല്ലു​ട​മ ക​ളു​ടെ വെ​ട്ടി​പ്പെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Related posts