കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ഷ​കാ​ഹാ​രം കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത സം​ഭ​വം; ര​ണ്ട് അ​ങ്ക​ണ​വാ​ടി​ ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ 97-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ​നി​ന്ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പോ​ഷ​കാ​ഹാ​രം കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റെ​യും ഹെ​ൽ​പ്പ​റെ​യും ന​ഗ​ര​സ​ഭ സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ന്നം​കു​ളം ആ​ന​ക്ക​ല്ലി​ലെ അ​ങ്ക​ണ​വാ​ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്കേ​ണ്ട അ​മൃ​തം ഭ​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി. ര​ക്ഷി​താ​ക്ക​ൾ ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ പ്ര​മീ​ള, ഹെ​ൽ​പ്പ​ർ ഷീ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Related posts