കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വ് ; അ​ശ്വ​തി ജ്വാ​ല​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക അ​ശ്വ​തി ജ്വാ​ല​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ പേ​രി​ൽ അ​ശ്വ​തി പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

കോ​വ​ളം സ്വ​ദേ​ശി ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ഒ​ന്നും ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

വി​ദേ​ശ വ​നി​ത​യു​ടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി. അ​ശ്വ​തി ത​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts