വൈ​ദ്യു​തി ബി​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…

കോ​ഴി​ക്കോ​ട്: എ​ത്ര​യും വേ​ഗം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കും എ​ന്ന ത​ര​ത്തി​ല്‍ ചി​ല വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പോ​ലീ​സ്.

സ​ന്ദേ​ശ​ത്തി​ലെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് ഒ​രു പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മൊ​ബൈ​ലി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പ​ണം ക​വ​രു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍​ക്കു​ള്ള​ത്.

വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

കെ​എ​സ്ഇ​ബി അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ട​യ്‌​ക്കേ​ണ്ട ബി​ല്‍ തു​ക, 13 അ​ക്ക ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, സെ​ക്ഷ​ന്‍റെ പേ​ര്, പ​ണ​മ​ട​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, പ​ണ​മ​ട​യ്ക്കാ​നു​ള്ള ഉ​പ​ഭോ​ക്തൃ സേ​വ​ന വെ​ബ്‌​സൈ​റ്റ് ലി​ങ്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഒ​രു ഘ​ട്ട​ത്തി​ലും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ല്ല.

മൊ​ബൈ​ല്‍ ഫോ​ണ്‍, കം​പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​വാ​ന്‍ അ​നു​വ​ദി​ക്കു​ന്ന യാ​തൊ​രു വി​വ​ര​ങ്ങ​ളും അ​പ​രി​ചി​ത​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്. കെ​എ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കാ​ന്‍ സു​ര​ക്ഷി​ത​മാ​യ നി​ര​വ​ധി ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ഗ​ങ്ങ​ളു​ണ്ട്.

ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്ന് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​വു​ന്ന​ആ​ന്‍​ഡ്രോ​യ്ഡ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ വി​വി​ധ ബാ​ങ്കു​ക​ളു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ ല​ഭ്യ​മാ​യ ഇ​ല​ക്ട്രി​സി​റ്റി ബി​ല്‍ പെ​യ്‌​മെ​ന്‍റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചോ, അം​ഗീ​കൃ​ത മൊ​ബൈ​ല്‍ പെ​യ്‌​മെ​ന്‍റ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യോ അ​നാ​യാ​സം വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

ബി​ല്‍ പെ​യ്‌​മെ​ന്‍റ് സം​ബ​ന്ധി​ച്ച് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന കോ​ളു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം 1912 എ​ന്ന ടോ​ള്‍​ഫ്രീ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​രി​ലോ കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലോ വി​ളി​ച്ച് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​താ​ണ്.

Related posts

Leave a Comment