ഒ​രു മാ​സ​ത്തെ ക​റ​ന്റ് ബി​ല്‍ വെ​റും 3,419 കോ​ടി ! ബി​ല്ല് ക​ണ്ട് ‘ഫ്യൂ​സ​ടി​ച്ചു’ പോ​യ ഗൃ​ഹ​നാ​ഥ​ന്‍ ആ​ശു​പ​ത്രി​യി​ല്‍…

ആ​ളു​ക​ള്‍​ക്ക് വൈ​ദ്യു​തി​യി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ ബി​ല്ല് ക​ണ്ട് ഷോ​ക്ക​ടി​ച്ചാ​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റും. പ്രി​യ​ങ്ക ഗു​പ്ത​യ്ക്ക് ജൂ​ലൈ മാ​സ​ത്തി​ല്‍ വ​ന്ന ക​റ​ന്റ് ബി​ല്ലാ​ണ് ഇ​വി​ടെ പ്ര​തി​പാ​ദ്യ വി​ഷ​യം. ആ​യി​ര​വും പ​തി​നാ​യി​ര​വു​മൊ​ന്നു​മ​ല്ല ബി​ല്ലാ​യി വ​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 3,419 കോ​ടി രൂ​പ. ഇ​ത് കാ​ണു​ന്ന​വ​ര്‍ ത​ല ക​റ​ങ്ങി വീ​ണി​ല്ലെ​ങ്കി​ലേ അ​ദ്ഭു​ത​മു​ള്ളൂ അ​ല്ലേ… പ​ക്ഷെ ബി​ല്‍ ക​ണ്ട് വീ​ണ​ത് പ്രി​യ​ങ്ക​യ​ല്ല, ഭ​ര്‍​ത്താ​വി​ന്റെ അ​ച്ഛ​നാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ല്‍ ശി​വ് വി​ഹാ​ര്‍ കോ​ള​നി​യി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന ക​റ​ന്റ് ബി​ല്‍ ഉ​പ​ഭോ​ക്താ​വി​നു സ​ര്‍​ക്കാ​രി​ന്റെ വൈ​ദ്യു​തി വ​കു​പ്പ് ന​ല്‍​കി​യ​ത്. ഭീ​മ​മാ​യ ക​റ​ന്റ് ബി​ല്‍ ക​ണ്ട​തോ​ടെ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​തൃ​പി​താ​വ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ‘ജൂ​ലൈ മാ​സ​ത്തെ ബി​ല്ലാ​ണു കി​ട്ടി​യ​ത്. വ​ലി​യ ബി​ല്‍ ക​ണ്ട​തോ​ടെ അ​ച്ഛ​നു വ​യ്യാ​താ​യി. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി വ​ന്നു’ പ്രി​യ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ്…

Read More

വൈ​ദ്യു​തി ബി​ല്ലി​ന്‍റെ പേ​രി​ല്‍ വ്യാജ സന്ദേശം അയച്ച് പുതിയ തട്ടിപ്പ്: ഇവർ ആവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ സംഭവിക്കുന്നത്…

കോ​ഴി​ക്കോ​ട്: എ​ത്ര​യും വേ​ഗം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ല്‍, ആ​ധാ​ര്‍ ന​മ്പ​ര്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കും എ​ന്ന ത​ര​ത്തി​ല്‍ ചി​ല വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പോ​ലീ​സ്. സ​ന്ദേ​ശ​ത്തി​ലെ മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് ഒ​രു പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മൊ​ബൈ​ലി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഉ​പ​ഭോ​ക്താ​വി​ന്‍റെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി പ​ണം ക​വ​രു​ക​യും ചെ​യ്യു​ന്ന ശൈ​ലി​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍​ക്കു​ള്ള​ത്. വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ള്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണ്. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളോ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കെ​എ​സ്ഇ​ബി അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ട​യ്‌​ക്കേ​ണ്ട ബി​ല്‍ തു​ക, 13 അ​ക്ക ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​ര്‍, സെ​ക്ഷ​ന്‍റെ പേ​ര്, പ​ണ​മ​ട​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി, പ​ണ​മ​ട​യ്ക്കാ​നു​ള്ള ഉ​പ​ഭോ​ക്തൃ സേ​വ​ന വെ​ബ്‌​സൈ​റ്റ് ലി​ങ്ക് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍…

Read More

വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് നടി കാര്‍ത്തിക നായര്‍ ! ബില്ലായി വന്നത് ഒരു ലക്ഷം രൂപ; മീറ്റര്‍ റീഡിംഗ് പോലും എടുത്തിട്ടില്ല…

ലോക്ഡൗണിനു ശേഷമുള്ള വൈദ്യുത ബില്ല് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നടി കാര്‍ത്തിക നായരും ഇക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. കാര്‍ത്തികയ്ക്ക് വന്ന ബില്ലിലെ തുക കണ്ടാല്‍ ആര്‍ക്കും ഷോക്കായി പോവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ലോക്ഡൗണിനിടെ മീറ്റര്‍ റീഡിംഗ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത…

Read More

ആകെയുള്ളത് ഒരേയൊരു ഫാന്‍ ! എന്നാല്‍ കറണ്ട് ബില്ലാവട്ടെ 128 കോടിയും; കറണ്ടു ബില്ല് കണ്ട് കണ്ണുതള്ളി വൃദ്ധനും ഭാര്യയും

വൈദ്യുത ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ 128 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കണമെന്ന് വൈദ്യബോര്‍ഡിന്റെ നിര്‍ദേശം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് വൃദ്ധ ദമ്പതികള്‍. ഉത്തര്‍പ്രദേശ് ഹപുറിലെ ചാമ്രി ഗ്രാമവാസിയായ ഷമീമിനാണ് ഇത്രയും വലിയ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. വീട് വൈദ്യുതീകരിച്ചതാണെങ്കിലും ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും മാത്രം. 128,45,95,444 രൂപയുടെ ബില്ലാണ് ഷമീമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പല തവണ കയറി ഇറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബില്ലടച്ചാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകു എന്നാണ് അധികൃതര്‍ പറയുന്നത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമീം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഒരിക്കലും ബില്ലടയ്ക്കാന്‍ കഴിയില്ലെന്നും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമീം മാധ്യമങ്ങളോട് പറഞ്ഞു.…

Read More

ഉപയോഗിച്ചത് 178 യൂണിറ്റ് വൈദ്യുതി ! ബില്ലായി വന്നത് 23 കോടി രൂപ ! ബില്ല് കണ്ട് കണ്ണ് തള്ളിയ ഗൃഹനാഥന്‍ ഒടുവില്‍ ചെയ്തത്…

ലക്‌നൗ:വീട്ടില്‍ വന്ന വൈദ്യുതബില്ല് കണ്ട് ഗൃഹനാഥന്റെ കണ്ണു തള്ളി. ഒന്നും രണ്ടുമൊന്നുമല്ല 23കോടി രൂപയാണ് വൈദ്യുതബില്ലായി എത്തിയത്. കനൗജിലെ ഒരു കുടുംബനാഥന ഈ ദുരവസ്ഥ വന്നു പെട്ടത്. 178 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഈ കുടുംബം ഉപയോഗിച്ചത്. ബില്ല് കിട്ടിയതോടെ ഞെട്ടിത്തരിച്ച കുടുംബനാഥന്‍ ഇതിന് പരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍. 23,67,71,524 രൂപ വൈദ്യുതി ബില്ലായി അടയ്ക്കണമെന്നാണ് വീട്ടുടമയായ അബ്ദുളിനോട് ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ വൈദ്യുതി ചാര്‍ജ്ജും ഒറ്റ ബില്ലിലാക്കിയതായി തോന്നുന്നുവെന്നാണ് അബ്ദുള്‍ ഒറ്റവാക്കില്‍ പ്രതികരിച്ചത്. ജീവിതം മുഴുവന്‍ സമ്പാദിച്ചാലും ഇതുണ്ടാക്കാനാവില്ല. ബില്ല് ക്രമപ്പെടുത്തിയതിന് ശേഷമേ എന്തായാലും തുകയടക്കുന്നുള്ളു എന്ന് എഞ്ചിനീയറായ അബ്ദുള്ള പറഞ്ഞു.

Read More