വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം കണ്ടെത്തി ! പുതിയ വകഭേദം അതീവ മാരകം…

വായുവിലൂടെ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.

വാക്‌സിനേഷനിലൂടെ മികച്ച പ്രതിരോധമാണ് വിയറ്റ്‌നാം നടത്തി വരുന്നത്.പുതിയ വൈറസ് മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അത്യന്ത്യം അപകടകാരിയാണെന്നാണ് നിഗമനം.

ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌നല്‍കുന്നുണ്ട്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment