ഈശ്വരാ കുടുംബം മുഴുവന്‍ കള്ളന്മാരാണോ ! കുടുംബത്തോടെ സ്വര്‍ണം കടത്തുന്നവര്‍ നിരവധി;വിസിറ്റിംഗ് വിസയില്‍ പറന്നു നടന്ന് സ്വര്‍ണം കടത്തുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നു; കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും സജീവം…

സംസ്ഥാനത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വന്‍ ലോബി. പലരും കുടുംബത്തോടെയാണ് സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഈ മേഖലയില്‍ വിജയം കൊയ്യുന്നത്.

ഒരാള്‍ തന്റെ ഐഡിയ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കില്ല. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ ചെലവെല്ലാം കഴിഞ്ഞ് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ലാഭം കിട്ടും. ചിലപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ധാരണയുണ്ടാക്കിയായിരിക്കും സ്വര്‍ണക്കടത്ത്. അപ്പോള്‍ അവര്‍ക്കും വീതം കൊടുക്കേണ്ടി വരും. ഇപ്പോള്‍ ഈ വഴിയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

ഗോള്‍ഡ് കാരിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ഏജന്‍സി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഒട്ടുമിക്കവരും പണത്തിന്റെ പ്രലോഭനത്തില്‍ മയങ്ങിയാണ് കാരിയര്‍മാരാകുന്നതെങ്കിലും ചിലരെ ഭീഷണിപ്പെടുത്തി കാരിയര്‍മാരാക്കുന്നുണ്ടെന്നാണ് വിവരം.

ഗള്‍ഫില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഏജന്റുമാര്‍ മുഖ്യമായും നോട്ടമിടുന്നത്. പിടിക്കപ്പെട്ടാല്‍ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യും. വിസിറ്റിംഗ് വിസയ്ക്ക് പോകുന്ന സ്ത്രീകളും പുരുഷന്മാരുമടക്കം സ്വര്‍ണം കടത്തുന്നുണ്ട്.

വിസിറ്റിംഗ് വിസയില്‍ ഇടയ്ക്കിടെ ദുബായില്‍ പോയി വരുന്ന നിരവധി ആളുകളും കാരിയര്‍മാരാകുന്നുണ്ട്.

സിനിമാമേഖലയിലുള്ളവരും ഇതില്‍പ്പെടുന്നു. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍, വിവിധ മിശ്രിതങ്ങള്‍,ബട്ടണ്‍സ് തുടങ്ങി പ്രോട്ടീന്‍ പൗഡറില്‍ വരെ കലര്‍ത്തി സ്വര്‍ണം കൊണ്ടുവരുന്നവരുണ്ട്.

കോവിഡ് കാലത്ത് പരിശോധന കുറഞ്ഞതോടെ സ്വര്‍ണക്കടത്ത് ലോബിയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്.

Related posts

Leave a Comment