ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ മു​ൻ​പേ​ജി​ൽ ഇ​ടം​പി​ടി​ച്ച് ‘റോ​ക്ക് സ്റ്റാ​ർ’ തു​ക്കാ​റാം മു​ണ്ഡെ, വൈറലായി ഐ​എ​എ​സ് സിം​ഗം!

മ​ഹാ​രാ​ഷ്ട്ര​യി​ൽ ശു​ചി​ത്വ​മി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ൾ​ക്കും ഭ​ക്ഷ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത് ശ്ര​ദ്ധേ​യ​നാ​യ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ഡെ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടു​ന്നു. ആ​ഗോ​ള ദി​ന​പ്പ​ത്ര​മാ​യ ‘ദി ​ന്യൂ​യോ​ർ​ക്ക് ടൈം​സ്’ ത​ങ്ങ​ളു​ടെ മു​ൻ​പേ​ജി​ലാ​ണ് തു​ക്കാ​റാം മു​ണ്ഡെ​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

“ഇ​ന്ത്യ​യി​ൽ ഒ​രു ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ റോ​ക്ക് സ്റ്റാ​റാ​ണ്”​എ​ന്ന ആ​ക​ർ​ഷ​ക​മാ​യ ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ന്യൂ​യോ​ർ​ക്ക് ടൈം​സ് വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. “ഭ​ക്ഷ​ണ​പ്രി​യ​ർ ഇ​ദ്ദേ​ഹ​ത്തെ ആ​രാ​ധി​ക്കു​ന്നു, റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ൾ ഭ​യ​ക്കു​ന്നു” എ​ന്നും പ​ത്രം വി​ശേ​ഷി​പ്പി​ക്കു​ന്നു.

ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ, ക്വി​ക്-​കൊ​മേ​ഴ്സ് ഡാ​ർ​ക്ക് സ്റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യാ​ണ് “ഐ​എ​എ​സ് സിം​ഗം” എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മു​ണ്ഡെ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. സെ​ലി​ബ്രി​റ്റി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ ഭ​ക്ഷ​ണ ബി​സി​ന​സു​ക​ളെ​യും വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

“ന​ല്ല ഭ​ര​ണം എ​ന്ന​ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കാ​ന​ല്ല, മ​റി​ച്ച് മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​ണ്. ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​ന​വി​ശ്വാ​സം വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള​താ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ ഭ​യ​മി​ല്ലാ​തെ​യും തു​ല്യ​മാ​യും കൃ​ത്യ​മാ​യും ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ സ്ഥാ​പ​ന​ങ്ങ​ൾ വി​ശ്വാ​സ്യ​ത നേ​ടു​ക​യും വ്യ​വ​സ്ഥി​തി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്യും എ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് തു​ക്കാ​റാം മു​ണ്ഡെ എ​ക്സി​ൽ കു​റി​ച്ചു.

മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​തു​മു​ത​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നും അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടു.ക്വി​ക്-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ഡാ​ർ​ക്ക് സ്റ്റോ​റു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ പ​ല്ലി, പാ​റ്റ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​പ​ടി​യെ​ടു​ത്തു.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ പ​ല പാ​ര​മ്പ​ര്യ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും താ​ത്കാ​ലി​ക ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ നേ​രി​ടേ​ണ്ടി വ​ന്നു. ഭ​ക്ഷ​ണ​ശാ​ല ഉ​ട​മ​ക​ൾ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ വെ​ല്ലു​വി​ളി​യാ​കു​മ്പോ​ഴും, ശു​ചി​ത്വ​ത്തി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലും ആ​ശ​ങ്ക​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തു​ക്കാ​റാം മു​ണ്ഡെ വ​ലി​യ പി​ന്തു​ണ​യാ​ണ് നേ​ടു​ന്ന​ത്.

 

Related posts

Leave a Comment