എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണം; പെട്ടെന്നു തന്നെ അതുണ്ടാകും ! പ്രിയങ്ക ചോപ്രയുടെ കാമുകന്‍ നിക് ജോനാസ് ഭാവി ജീവിതത്തെപ്പറ്റി പറയുന്നതിങ്ങനെ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നിക് ഇക്കാര്യത്തില്‍ പറഞ്ഞ ഒരു മറുപടിയാണ് ശ്രദ്ധേയമായത്.

ഒരു പരസ്യത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയിലെത്തിയപ്പോള്‍ പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണമെന്നായിരുന്നു നിക്കിന്റെ മറുപടി. ‘എന്റേതു മാത്രമായ ഒന്ന്. പെട്ടെന്നു തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷ’ എന്നും നിക്ക് പറഞ്ഞു.

‘പക്ഷേ, കൃത്യമായ സമയം എനിക്കിപ്പോള്‍ പറയാനാകില്ല. കുടുംബത്തിലുള്ളവരോടു സംസാരിച്ചിട്ടായിരിക്കും കൂടുതല്‍ തീരുമാനങ്ങളെടുക്കുക’. ആശംസകളറിയിച്ച ആരാധകനോടു നന്ദിയുണ്ടെന്നും നിക്ക് പറഞ്ഞു.

അതേസമയം, വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകളോടു പ്രിയങ്ക പ്രതികരിച്ചത് ഇങ്ങനെ… ‘ജീവിതത്തില്‍ എല്ലാ കാര്യങ്ങളും എനിക്കു പരസ്യപ്പെടുത്താനാകില്ല. അത് എന്റെ സ്വകാര്യതയാണ്.

എല്ലാമൊന്നും പരസ്യപ്പെടുത്താനുള്ളതല്ല. എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ്. പത്തു ശതമാനം മാത്രമാണ് എന്റേതായി ഉള്ളത്. ഞാനും ഒരു സ്ത്രീയാണ്. അതു മറ്റുള്ളവരോടു വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചിലപ്പോള്‍ തമാശയായാണ് കാണുന്നത്. ചിലപ്പോള്‍ വിഷമം തോന്നാറുണ്ട്.’ ഇന്നത്തെ വാര്‍ത്ത നാളെ ചിലപ്പോള്‍ അസംബന്ധമാകാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Related posts