ഇതെല്ലാം ഞാൻ നേരത്തെ ഊഹിച്ചിരുന്നു ! നിക്കിന്‍റെ പേരു വെട്ടിയതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നതിങ്ങനെ…

ട്വി​റ്റ​റി​ൽ നി​ന്നു ഭ​ര്‍​ത്താ​വും അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​നു​മാ​യ നി​ക് ജൊ​നാ​സി​ന്‍റെ പേ​ര് വെ​ട്ടി​യ​ത് എ​ന്തി​നാ​യി​രു​ന്നു എ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ടി പ്രി​യ​ങ്ക ചോ​പ്ര. ട്വി​റ്റ​റി​ലെ പേ​രു​മാ​യി സാ​മ്യ​മു​ള​ള​താ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്നും ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള​ള ‘ജൊ​നാ​സ്’ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ചോ​പ്ര തു​റ​ന്ന​ത്. എ​നി​ക്കൊ​ന്നും അ​റി​യി​ല്ല. ട്വി​റ്റ​റി​ലെ എ​ന്‍റെ പേ​രു​പോ​ലെ ത​ന്നെ​യാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്നും ജൊ​നാ​സ് എ​ന്ന പേ​ര് ഒ​ഴി​വാ​ക്കി​യ​ത്. തു​ട​ര്‍​ന്നു​ണ്ടാ​യ ച​ര്‍​ച്ച​ക​ളെ​ല്ലാം ഞാ​ന്‍ നേ​ര​ത്തെ ഊ​ഹി​ച്ച​താ​ണ്. ഇ​തൊ​ക്കെ ആ​ളു​ക​ള്‍ വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നെ ര​സ​ക​ര​മാ​യാ​ണു ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​മാ​ണ്. പ്രി​യ സു​ഹൃ​ത്തു​ക്ക​ളേ ദ​യ​വാ​യി ഒ​ന്നു ശാ​ന്ത​മാ​കൂ- എ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​ഞ്ഞ​ത്. ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ത​ന്‍റെ പേ​രി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വും അ​മേ​രി​ക്ക​ന്‍ പോ​പ്പ് ഗാ​യ​ക​നു​മാ​യ നി​ക് ജൊ​നാ​സി​ന്റെ പേ​ര് വെ​ട്ടി മാ​റ്റി​യ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ…

Read More

ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും കുട്ടികളെ വേണം ! നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര…

പ്രിയങ്കചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് നിലവില്‍ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്‍ക്കുമ്പോള്‍ ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ…

Read More

എല്ലാം ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു ! ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്; കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് നിക് ജോനാസ്…

പ്രിയങ്ക ചോപ്രയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാമുകന്‍ നിക് ജോനാസ്. ഒരു അഭിമുഖത്തിലാണ് നിക് തങ്ങളുടെ ഭാവി ജീവിതത്തിലെ സ്വപ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ‘സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കില്‍ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളു. ചിലതീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങള്‍ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ്’. നിക് ജോനാസ് പറയുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹം. വരാനിരിക്കുന്ന…

Read More

പ്രിയങ്ക ചോപ്രയും നിക്കും വിവാഹമോചനത്തിലേക്ക് ? പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സൂചന; അമ്പരന്ന് ആരാധകര്‍…

വളരെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും. എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹമോചനത്തിനു തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഒരു മാസികയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നില്‍ക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കണ്ടി വന്നത്. നിക്കിനേക്കാള്‍ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം. കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുന്‍കൈ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിര്‍ന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ആ സദ്യ നോക്കിയിരിക്കേണ്ട ! പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും വിവാഹം ഉടനില്ലെന്ന് വിവരം; ഞെട്ടലോടെ ബോളിവുഡ്…

ലോകം ഉറ്റുനോക്കുന്ന പ്രിയങ്കാ ചോപ്ര-നിക് ജോനാസ് വിവാഹം ഉടന്‍ നടക്കില്ലെന്നു സൂചന. വിവാഹം ഉടന്‍ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനിടെ നവംബര്‍ 29ന് സുഹൃത്തുക്കള്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു നിക്കിന്റെ സഹോദരന്‍ ജോ ജോനാസ് അറിയിച്ചത്. കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൂടി പ്രിയങ്ക പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. ഡിസംബറില്‍ ജോധ്പൂരില്‍ വച്ചു വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍…

Read More

ആര്‍ക്ക് ആരോട് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം ! മുന്‍ വിശ്വസുന്ദരിയും നിക് ജോനാസിന്റെ മുന്‍ കാമുകിയുമായ ഒലിവിയ കള്‍പ്പോ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

വിശ്വസുന്ദരിയില്‍ നിന്ന് ലോകസുന്ദരിയിലേക്ക്. അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെ പ്രണയങ്ങളെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. നിക് ജോനാസുമായുള്ള ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ കാമുകിയും മിസ് യൂണിവേഴ്‌സും ആയിരുന്ന ഒലീവിയ കള്‍പ്പോ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒലിവിയ നിക്കുമായി ഉണ്ടായിരുന്ന പ്രണയത്തെപ്പറ്റി വാചാലയായത്. ഒലിവിയ കള്‍പ്പോയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മള്‍ കുറെപ്പേരുമായി ഇടപഴകും. അതില്‍ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അല്‍പം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മള്‍ അറിയാന്‍ തുടങ്ങുന്നത്. ചിലപ്പോള്‍ അതില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാന്‍ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി…

Read More

എന്തിനാ മോളെ ഇങ്ങനെ ഗതിയില്ലാത്തവരുമായി കൂട്ടുകൂടുന്നത് ! നിക് ജോനാസിന്റെ പിതാവ് വന്‍ കടക്കെണിയില്‍; പ്രിയങ്ക സഹായിക്കണമെന്ന് ആരാധകര്‍…

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി അമ്മായിയച്ചന്‍ വന്‍ കടക്കെണിയില്‍. പ്രിയങ്കയുടെ പ്രതിശ്രുത വരനും അമേരിക്കന്‍ ഗായകനുമായ നിക് ജോനാസിന്റെ പിതാവ് പോള്‍ ജോനാസാണ് വന്‍ സാമ്പത്തിക ബാധ്യതയില്‍ പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നും അദ്ദേഹം കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കാന്‍ കോടീശ്വരിയായ പ്രിയങ്ക മുന്നോട്ടു വരണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്. കടം വീട്ടാനായി ന്യൂ ജേഴ്‌സിയിലെ തങ്ങളുടെ കമ്പനിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്ന് അമേരിക്കന്‍ മാധ്യമമായ ടിഎംഇസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ തങ്ങളുടെ ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ മേഖലകളിലേക്ക് പോകുകയായിരുന്നു. നിക് ജൊനാസിന് 25 മില്ല്യണ്‍ ഡോളറിന്റെ(177 കോടിക്കു മുകളില്‍) ആസ്തിയുണ്ടെന്നാണ്…

Read More

എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണം; പെട്ടെന്നു തന്നെ അതുണ്ടാകും ! പ്രിയങ്ക ചോപ്രയുടെ കാമുകന്‍ നിക് ജോനാസ് ഭാവി ജീവിതത്തെപ്പറ്റി പറയുന്നതിങ്ങനെ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന്‍ നിക് ജോനാസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നിക് ഇക്കാര്യത്തില്‍ പറഞ്ഞ ഒരു മറുപടിയാണ് ശ്രദ്ധേയമായത്. ഒരു പരസ്യത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയിലെത്തിയപ്പോള്‍ പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണമെന്നായിരുന്നു നിക്കിന്റെ മറുപടി. ‘എന്റേതു മാത്രമായ ഒന്ന്. പെട്ടെന്നു തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷ’ എന്നും നിക്ക് പറഞ്ഞു. ‘പക്ഷേ, കൃത്യമായ സമയം എനിക്കിപ്പോള്‍ പറയാനാകില്ല. കുടുംബത്തിലുള്ളവരോടു സംസാരിച്ചിട്ടായിരിക്കും കൂടുതല്‍ തീരുമാനങ്ങളെടുക്കുക’. ആശംസകളറിയിച്ച ആരാധകനോടു നന്ദിയുണ്ടെന്നും നിക്ക് പറഞ്ഞു. അതേസമയം, വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകളോടു പ്രിയങ്ക പ്രതികരിച്ചത് ഇങ്ങനെ… ‘ജീവിതത്തില്‍ എല്ലാ കാര്യങ്ങളും എനിക്കു പരസ്യപ്പെടുത്താനാകില്ല. അത് എന്റെ സ്വകാര്യതയാണ്. എല്ലാമൊന്നും പരസ്യപ്പെടുത്താനുള്ളതല്ല. എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ്. പത്തു ശതമാനം മാത്രമാണ് എന്റേതായി ഉള്ളത്. ഞാനും ഒരു…

Read More