അറേഞ്ച്ഡ് വിവാഹത്തോടു താല്‍പര്യമില്ല ! ദേഷ്യപ്പെടുന്നതിനു പകരം അങ്ങനെയാണ് ചെയ്യാറുള്ളത്; നിഖില വിമല്‍ പറയുന്നതിങ്ങനെ…

ജയറാം ചിത്രം ഭാഗ്യദേവതയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് നിഖില വിമല്‍. 2015ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയുമായി.

അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ഒരു യെമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി മലയാളം സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു.

ഇതു കൂടാതെ നിരവധി തമിഴ് ചിത്രങ്ങളിലും നിഖില വേഷമിട്ടു. മധുരം സിനിമയാണ് നിഖിലയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്.

കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില. കമല്‍ഹാസനെ കാണണമെന്നത് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്നാണ് ബിഹൈന്‍ഡ്വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

തനിക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്നും പെട്ടെന്ന് പ്രതികരിക്കാറുണ്ടെന്നും വിമല പറഞ്ഞു. ആരാധകരോട് ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിമലയുടെ മറുപടി.

പൊതുവേ ദേഷ്യപ്പെടുന്നതിനു പകരം അങ്ങനെയുള്ള ആള്‍ക്കാരെയും പേജുകളെയും ബ്ലോക്ക് ചെയ്യാറാണുളളതെന്ന് വിമല പറഞ്ഞു.

ജീവിത പങ്കാളിക്കുവേണ്ട ഗുണങ്ങളെക്കുറിച്ചും വിവാഹശേഷവും അഭിനയം തുടരുന്നതിനെക്കുറിച്ചും വിമല സംസാരിച്ചു. അറേഞ്ച്ഡ് വിവാഹത്തോട് താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

Related posts

Leave a Comment